Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightമാറുന്ന കാലത്തിനൊപ്പം...

മാറുന്ന കാലത്തിനൊപ്പം സുരക്ഷിതമാകാൻ അകോസലൈറ്റ്

text_fields
bookmark_border
മാറുന്ന കാലത്തിനൊപ്പം സുരക്ഷിതമാകാൻ അകോസലൈറ്റ്
cancel

ഒരു വർഷം മുമ്പുള്ള ലോക സാഹചര്യങ്ങളെയല്ല സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവോടെ ജീവിത ശൈലിയിൽ ആകെ മാറ്റം വന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക് മറ്റെന്തിനെക്കാളും പ്രാധാന്യം ലഭിച്ചിരിക്കുന്നു. വിപണിയിൽ ലഭ്യമായ അണുനാശിനികൾ കണ്ണുംപൂട്ടി വാങ്ങി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഇന്ന് ജനം ബോധവാന്മാരാണ്. മികച്ചതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങളാണ് ശരീരവും വസ്തുക്കളും കെട്ടിടങ്ങളുമെല്ലാം അണുനശീകരണം നടത്താൻ അവർ തെരഞ്ഞെടുക്കുന്നത്. സാനിറ്റൈസർ, ഡിസിൻഫക്ടൻറ് തുടങ്ങിയവയിലെ മികച്ചവയെ തെരഞ്ഞെടുക്കുന്നതിൽ ഇന്നും പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ആൽക്കഹോൾ രഹിത ഉൽപ്പന്നത്തിലൂടെ ഇതിന് മറുപടി നൽകുകയാണ് മുഹമ്മദ് സാഹിദ്, റെസിൻ റഹ്മാൻ എന്നീ രണ്ട് യുവാക്കൾ.

കേരള സ്​റ്റാർട്ടപ്പ് മിഷ​െൻറ സഹകരണത്തോടെ മേക്കർ വില്ലേജിൽ ഇൻക്യൂബെറ്റ് ചെയ്‌തിട്ടുള്ള അകോസ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്​റ്റാർട്ടപ്പിലൂടെ സമകാലിക ആരോഗ്യ സാഹചര്യത്തെ കൃത്യമായി നേരിടാൻ നവീന ആശയം പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ് ഇവിടെ. അകോസലൈറ്റ് ആൻറിസെപ്​റ്റിക് ആൻഡ് ഡിസിൻഫെക്ടൻറ് വിപണിയിൽ ഇതിനോടകം ശക്തമായ സാന്നിധ്യമായി കഴിഞ്ഞു. കേരളത്തിൽ നിപ്പ വന്ന 2018ൽ തന്നെ അകോസ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 2019ൽ എൻ.എ.ബി.എൽ അക്രഡിറ്റഡുള്ള​ ലബോറട്ടറിയിൽ പരിശോധനകൾ പൂർത്തിയാക്കി, 2020 ആദ്യത്തോടെ സംസ്ഥാന ഡ്രഗ് മാനുഫാക്ചറിങ് ലൈസൻസ് നേടിയെടുത്തു. മലേഷ്യയിലെ വൈറോക്സി ലബോറട്ടറിയിൽ ഹ്യൂമൻ കൊറോണ വൈറസിനെതിരെയുള്ള അണുനശീകരണ പരിശോധനയിലും അകോസലൈറ്റ് 99.99 ശതമാനം അണുനശീകരണം നടത്തുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്​.

ആൽക്കഹോൾ രഹിതവും ഹാനികരവുമല്ലാത്ത ഉൽപന്നമെന്നതാണ് പ്രത്യേകത. കോവിഡ് സാഹചര്യത്തിൽ അകോസലൈറ്റ് ഏറ്റവും അനുയോജ്യമായ ഉൽപന്നമായി വിലയിരുത്തപ്പെടുന്നു. മൾട്ടി നാഷനൽ കമ്പനികൾ, ഡീലർമാർ, ഡെൻറൽ ക്ലിനിക്കുകൾ, ബ്യൂട്ടി പാർലറുകൾ, സലൂണുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ആവശ്യക്കാരാണ് എത്തുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. കോവിഡിൽ നിന്നും രക്ഷനേടുന്നതിന് ഇതിനെ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് അവർ പറയുന്നു.

കൊച്ചി മെട്രോ റെയിൽ ഉൾപ്പെടെ സ്ഥാപനങ്ങളുമായി സഹകരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 200 എം.എൽ, അഞ്ച് ലിറ്റർ എന്നിങ്ങനെ അകോസലൈറ്റ് ആൻറിസെപ്റ്റിക് ആൻഡ് ഡിസിൻഫെക്ടൻറ് ബോട്ടിലുകൾ വിപണിയിൽ ലഭ്യമാണ്. മേഖലയിലെ ഒന്നാം നിര വിതരണക്കാരായ ഹീൽ ഫാർമയാണ് ജനങ്ങളിലേക്ക് ഉൽപന്നം എത്തിക്കുന്നത്. അത് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിെൻറ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ഹീൽ ഫാർമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aqozalyte sprayheal pharma
News Summary - aqozalyte spray kills corona virus
Next Story