സ്നേഹവും വിശ്വാസവും തണൽ വിരിച്ച കുടുംബം
text_fieldsമലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത് വെളിമുക്കിലെ ദേശീയപാതയോരത്തുള്ള വീടിെൻറ ഗേറ്റ് കടന്നുചെന്നാൽ ആദ്യം കാണുക തണൽ വിരിച്ചുനിൽക്കുന്നൊരു മാവാണ്. മുറ്റത്തിെൻറ ഓരത്ത് ഉറച്ച വിശ്വാസത്തിെൻറ പ്രതീകംപോലെ വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങൾ ആലേഖനം ചെയ്ത അരമതിലും കടന്നുചെന്നാൽ കാണുക പൂമുഖത്ത് വെളുത്ത വസ്ത്രം ധരിച്ച് ചാരുകസേരയിൽ ഇരിക്കുന്ന സി.പി. അബ്ദുല്ല എന്ന ഗൃഹനാഥനെ. ഭാര്യയും നാലുമക്കളും മരുമക്കളും 16 പേരമക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിെൻറ തണൽ കൂടിയാണ് ഇദ്ദേഹം.
കെട്ടിടം ഉയരുമ്പോൾ ആദ്യം ഓർക്കുന്നത്
മാർബിൾ- ഗ്രാനൈറ്റ്- ടൈൽ -ബാത്ത്റൂം ആക്സസറീസ് ബിസിനസിലെ മുൻനിരക്കാരായ സി.പി. മാർബിൾസിെൻറ അമരക്കാരൻ. മലബാറിൽ ഒരു കെട്ടിടം ഉയരുമ്പോൾ ആദ്യം ഓർക്കുന്ന പേരുകളിലൊന്നായി ഈ സ്ഥാപനം വളർന്നതിനു പിന്നിൽ സി.പി. അബ്ദുല്ല എന്ന സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരെൻറ കഠിനാധ്വാനവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയും ഒന്നുമാത്രമാണ്.
1966ൽ സഹോദരീ ഭർത്താവിനെ സഹായിക്കാൻ ആന്ധ്രയിലേക്ക് വണ്ടികയറിയ ഈ 16കാരെൻറ കഠിനാധ്വാനത്തിെൻറ ഫലമാണ് ഇന്ന് കാണുന്ന ഈ സംരംഭങ്ങളുടെ അടിത്തറ.
ആന്ധ്രയിലെ കർണൂൽ എന്ന സ്ഥലത്ത് ഹോട്ടൽ-ബേക്കറി ബിസിനസായിരുന്നു സഹോദരിയെ വിവാഹം കഴിച്ച കടലുണ്ടി സ്വദേശിയായ ഹംസ ഹാജിക്ക്. അദ്ദേഹത്തോടൊപ്പമുള്ള മറുനാടൻ ജീവിതത്തിനിടയിലാണ് അബ്ദുല്ല കച്ചവടത്തിെൻറ ബാലപാഠങ്ങൾ മനസ്സിലാക്കിയതും തെലുങ്കിന് പുറമെ തമിഴ്, കന്നട, ഹിന്ദി, ഉർദു ഭാഷകൾ പഠിച്ചതും. ഏതാനും വർഷത്തെ ആന്ധ്ര ജീവിതത്തിെൻറ അനുഭവങ്ങളുമായി ജന്മനാട്ടിൽ മടങ്ങിവന്ന അബ്ദുല്ലയെ കാത്തിരുന്നത് വീടുകളുടെയും കെട്ടിടങ്ങളുടെയും തറയിൽ വന്ന മാറ്റത്തിെൻറ കാറ്റാണ്.
സിമൻറിട്ട തറകൾ മൊസൈക്കിലേക്ക് മാറി അധികം കഴിയാതെതന്നെ ടൈലുകൾ രംഗപ്രവേശം ചെയ്ത കാലം. അടുക്കളകളിലും വലിയ കെട്ടിടങ്ങളിലും കടപ്പ എന്ന കറുത്ത സ്റ്റോണും മാർബിളും ഗ്രാനൈറ്റും വിരിക്കാൻ തുടങ്ങിയ സമയം.
സത്യസന്ധതയും വിശ്വാസവും തുണയായി
അക്കാലം രാജസ്ഥാനിൽ നിന്നായിരുന്നു കേരളത്തിലേക്ക് മാർബിൾ എത്തിയിരുന്നത്. ഗൾഫ് പണത്തിെൻറ തിരനോട്ടം മലബാറിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും കെട്ടുംമട്ടും മാറ്റിമറിച്ചത് മിന്നൽ വേഗത്തിലായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ആവശ്യക്കാരേറിയപ്പോൾ പരിമിതമായ ഭാഷാപരിചയവുമായി ജീവിതമാർഗം തേടാൻ അബ്ദുല്ല നിർബന്ധിതനായി. ഇടനിലക്കാരെൻറ വേഷമായിരുന്നു ആദ്യം. ആവശ്യക്കാർക്ക് കടപ്പയും മാർബിളും എത്തിച്ചുനൽകി. സത്യസന്ധതയും വാക്കിലുള്ള വിശ്വാസവും തിരിച്ചറിഞ്ഞവർ വീണ്ടും വീണ്ടും ഇദ്ദേഹത്തെ തേടിയെത്തി. അങ്ങനെയാണ് അബ്ദുല്ലയുടെ മനസ്സിൽ ഒരു ബിസിനസിെൻറ വഴി തുറന്നത്. അതു പിന്നീട് സി.പി മാർബിൾസ് എന്ന പ്രശസ്തമായ സ്ഥാപനത്തിെൻറ സാക്ഷാത്കാരത്തിലെത്തിനിന്നു.
വിലക്കുറവും വൈവിധ്യവും വിശ്വസ്തതയും ചേർന്നപ്പോൾ ഈ രംഗത്തെ മികച്ച സ്ഥാപനമായിമാറാൻ സി.പി മാർബിൾസിന് അധികകാലം വേണ്ടിവന്നില്ല. വെളിമുക്കിലെ 45,000 ചതുരശ്രയടി ഷോറൂമിനു പുറമെ കൊടുവള്ളി വാവാടുള്ള 25,000 ചതുരശ്ര അടി ഷോറൂമും ഇന്ന് ഏതുതരം മാർബിളും ഗ്രാനൈറ്റും ടൈലുകളും മിതമായ വിലയിൽ ലഭിക്കുന്ന കേന്ദ്രങ്ങളാണ്. വൻകിട കെട്ടിടങ്ങൾ മുതൽ സാധാരണക്കാരെൻറ സ്വപ്നഭവനങ്ങൾവരെ നിർമിക്കാനാവശ്യമായ എല്ലാതരം ഫ്ലോറിങ്് മെറ്റീരിയലുകളും ഏറ്റവും കുറഞ്ഞവിലയിൽ ലഭിക്കുന്നു എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.
കാലത്തിനനുസരിച്ചുള്ള മാറ്റം
മക്കളായ റുഖിയ, യൂനുസ് സലിം, ഷെറീന, സഹീറ എന്നിവരിൽ മകൻ യൂനുസ് സലീമാണ് പിതാവിെൻറ ബിസിനസ് പാതയിലേക്ക് വന്നത്.ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽനിന്ന് ബി.കോം ബിരുദമെടുത്ത യൂനുസ് സലീം ചെറുപ്രായത്തിൽ തന്നെ പിതാവിനെ ബിസിനസിൽ നിഴൽപോലെ പിന്തുടർന്നു. ലോഡെടുക്കാൻ പോകുന്നവരുടെ കൂടെ ലോറിയിൽ ഇതരസംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ വഴിത്തിരിവായി. ഇത് ബിസിനസിലേക്കുള്ള ചുവടുവെപ്പായി. ഇത്തരം യാത്രകൾ ഏത് സാഹചര്യങ്ങളും തരണം ചെയ്യാനുള്ള കരുത്തും ബിസിനസിെൻറ ബാലപാഠങ്ങളും പഠിപ്പിച്ചു.
ഇതിന് പുറമെ കേരളത്തിലെ മറ്റുജില്ലകളിൽ സഞ്ചരിച്ച് പണം നൽകാനുള്ളവരെ സന്ദർശിച്ചുതുടങ്ങിയതും ഈ ചെറുപ്പക്കാരനെ ബിസിനസിലേക്ക് കൂടുതൽ അടുപ്പിച്ചു. പിതാവ് വിശ്രമ ജീവിതത്തിലേക്ക് പതുക്കെ പിൻവാങ്ങിയതോടെ സി.പി മാർബിൾസിെൻറ സി.ഇ.ഒ ചുമതല വഹിക്കുകയാണ് ഇദ്ദേഹം.
പിതാവിെൻറ കച്ചവടത്തിലെ സത്യസന്ധതയും എന്തും നേരിടാനുള്ള മനോധൈര്യവുമാണ് തനിക്ക് പ്രചോദനമായതെന്നും ബാപ്പ കൊണ്ടുതീർത്ത വെയിലുകളാണ് ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളെന്നും യൂനുസ് സലീം പറയുന്നു.
ഫ്ലോറിങ് രംഗത്തും ടോയ്ലറ്റ് വാളുകളിലും ഓഫിസ് ഫർണിഷിങ്ങിലും മാറിമറിയുന്ന ഫാഷനുകൾക്കൊത്ത് ഉപഭോക്താക്കളുടെ അഭിരുചി കണ്ടറിഞ്ഞ് സ്റ്റോക്ക് എടുക്കുന്നത് വെല്ലുവിളിയാണ്. ഈ വെല്ലുവിളി ബുദ്ധിപൂർവം നേരിട്ടാൽ മാത്രമേ വിപണിയിൽ പിടിച്ചുനിൽക്കാനാവുകയുള്ളൂ.
വെല്ലുവിളികളെ നേരിട്ട് മുന്നോട്ട്
വീടുകളുടെ മൂഡ് നിശ്ചയിക്കുന്നത് പലപ്പോഴും ടൈലുകളാണ്. അതിനാൽ വളരെ സൂക്ഷിച്ചാണ് ആവശ്യക്കാർ ടൈലുകൾ തിരഞ്ഞെടുക്കുന്നത്. ചിലർക്ക് ഏറ്റവും പുതിയ ഡിസൈനിലുള്ളവയാണെങ്കിൽ മറ്റുചിലർക്ക് പഴമയോടാണ് ഇഷ്ടം. ഗ്രാനൈറ്റ് സ്ലാബുകൾ ഉപയോഗിച്ചിരുന്ന അടുക്കളകൾ വിട്രിഫൈഡ് ടൈലുകൾക്ക് വഴിമാറി. വീട്ടിൽ പ്രായമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ ടോയ്ലറ്റുകളിലേക്ക് ആൻറിസ്കിഡ് സെറാമിക് ടൈലുകളാണ് ചിലർ തിരഞ്ഞെടുക്കുന്നത്. ജോയൻറ് ഫ്രീ ടൈലുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഇത്തരത്തിൽ വാങ്ങാനെത്തുന്നവരുടെ അഭിരുചിയറിഞ്ഞ് അവരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും തിരികെ അയക്കുന്നതാണ് വിജയമെന്ന് യൂനുസ് സലീം പറയുന്നു. ഇറ്റലി, തുർക്കി, സ്പെയിൻ, ഒമാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മേത്തരം ഉൽപന്നങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്.
തലമുറകൾ പന്തലിച്ച കുടുംബം
കൗമാരവും യൗവനവും പിന്നിട്ട് പേരക്കിടാങ്ങളുടെ വല്യുപ്പയായിട്ടും അധ്വാനത്തിെൻറ പാതയിൽനിന്ന് പിന്തിരിയാൻ മടികാണിച്ചുനിന്ന സി.പി. അബ്ദുല്ല എന്ന ബിസിനസുകാരൻ കുടുംബത്തിെൻറ നിർബന്ധത്തിന് വഴങ്ങി ഇപ്പോൾ പാതിമനസ്സോടെ വിശ്രമജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരു വലിയ കുടുംബത്തിെൻറ നാഥനെന്ന നിലയിൽ ഇദ്ദേഹം തിരക്കിൽ തന്നെയാണ്. ഇടക്കൊക്കെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒത്തുചേരുമ്പോൾ സന്തോഷവും സ്നേഹവും നിറഞ്ഞൊഴുകുന്ന വീട്ടിൽ എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി സംതൃപ്തിയോടെ കഴിയുകയാണ് അബ്ദുല്ലയും ഭാര്യ ആയിഷാബിയും സീപീ എന്ന ഈ സ്നേഹഭവനത്തിൽ.
മൂത്ത മകൾ റുഖിയയുടെ ജീവിത പങ്കാളി ദുബൈയിലെ ബിസിനസുകാരനും വാഴക്കാട് സ്വദേശിയുമായ മുഹമ്മദ് നിസാമുദ്ദീനാണ്. സുവിൽ ഫയാസ്, ഹാഫിസ് ഉമർ, റിസ്വിൻ അബ്ദുല്ല, സനാൻ മുഹമ്മദ് എന്നിവരാണ് മക്കൾ.
തിരൂരങ്ങാടിയിലെ പീച്ചിമണ്ണിൽ അബ്ദുൽ ജലീലിെൻറയും ഹഫ്സയുടെയും മകളായ ജസിയ ജലീൽ അണ് മകൻ യൂനുസ് സലീമിെൻറ ഭാര്യ. മക്കൾ: ആയിഷ ലിയ, ഫാത്വിമ ഹന, ഫാത്വിമ റിന, നൈസ മറിയം.
മൂന്നാമത്തെ മകൾ ഷെറീനയെ വിവാഹം ചെയ്തിട്ടുള്ളതും ഒരു ബിസിനസ് കുടുംബത്തിലേക്കാണ്. താമരശ്ശേരിയിലെ പ്രമുഖ ഫർണിച്ചർ ഷോറൂമായ 'മഹാരാജ ഫർണിച്ചറി'െൻറ ഉടമസ്ഥനായ പി.സി. അബ്ദുൽ റൗഫ് ആണ് ഷെറീനയുടെ ഭർത്താവ്. വാവാടുള്ള വീട്ടിൽ ഇവരോടൊപ്പം ആയിഷ ഫിസ, ഫാത്തിമ ലിന, മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സാഹി ഐമൻ എന്നീ മക്കളുമുണ്ട്.
ഇളയമകൾ സഹീറയും ബിസിനസ് രംഗത്തുണ്ട്. സി.പി ഫർണിച്ചർ എന്ന സ്ഥാപനത്തിെൻറ പാർട്ണറും ഇൻറീരിയർ, എക്സ്റ്റീരിയർ ഡെക്കറേഷനുകൾക്കും അേക്വാറിയങ്ങൾക്കും ഉപയോഗിക്കുന്ന െപബിൾ സ്റ്റോണുകളുടെ (pebble Stones) ഹോൾസെയിൽ ഏജൻസിയായ 'കളേഴ്സ് മാർക്കറ്റിങ്ങി'െൻറ ഉടമയുമാണ്. സഹീറയുടെ ജീവിത പങ്കാളി കുണ്ടൂരിലെ നോട്ടറികൂടിയായ അഡ്വ. എം.സി. അനീഷ് ആണ്. അഭിഭാഷകരുടെ സംഘടനയായ 'ജസ്റ്റിഷ്യ കേരള'യുടെ സംസ്ഥാന സെക്രട്ടറികൂടിയാണ് ഇദ്ദേഹം. നഷ്വാൻ മുഹമ്മദ്, റസിൻ മുഹമ്മദ്, ഫാത്തിമ ഇസ്സ, അസൈൻ മുഹമ്മദ് എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.