'ഹോമിലാണ് വർക്ക്'; കൈവിടരുത് ജാഗ്രത
text_fieldsകെട്ടിപ്പൂട്ടുള്ള ട്രഷറിയിലെ പണംവരെ അടിച്ചുമാറ്റി പോകുന്ന കാലമാണിത്. എവിടെയും വില്ലന്മാരായി മാറുന്നത് 'യൂസർ നെയിമും' 'പാസ്വേഡും' തന്നെ. വ്യക്തികളുടേതായാലും സ്ഥാപനത്തിേൻറതായാലും സർക്കാറിേൻറതായാലും 'യൂസർനെയിമും പാസ്വേഡും' സുരക്ഷിതമല്ലെങ്കിൽ പണംപോകുന്ന വഴി മഷിയിട്ട് നോക്കിയാൽപോലും കണ്ടെത്താനാവില്ല.
എല്ലായിടത്തും കോവിഡ് വന്നുകയറിയതോടെ മിക്കവരും വീട്ടിലിരുപ്പായി. വീട്ടിലിരിക്കുന്നവരിൽ കുറേപ്പേർ 'ലുഡോ' കളിച്ച് സമയംപോക്കുേമ്പാൾ ബാക്കിയുള്ളവരെ സ്ഥാപനങ്ങൾ വീട്ടിലിരുത്തി പണിയെടുപ്പിക്കുകയാണ്, 'വർക്ക് ഫ്രം ഹോം'. ജീവനക്കാരിൽ നല്ല പങ്കും 'വർക്ക് ഫ്രം േഹാമി'ലായതോടെ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ പ്രശ്നം ഇരട്ടിയായിരിക്കുകയുമാണ്. പ്രത്യേകിച്ച് രഹസ്യവിവരങ്ങൾ കൈകാര്യംചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങളുടെ.
മിക്ക ബിസിനസ് സ്ഥാപനങ്ങളും 'ഡാറ്റ' േചാരാതിരിക്കാൻ തങ്ങളുടെ നെറ്റ് വർക്ക് വൈറസ് വിരുദ്ധ സോഫ്റ്റ്വെയറുകളും മറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയിരുന്നു. ബിസിനസ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പണം മാത്രമല്ല പ്രധാനം.
ഉൽപാദനവും ഉൽപന്നങ്ങളും സ്റ്റോക്കും വിറ്റുവരവും അടക്കമുള്ള വിവരങ്ങൾ, ഇടപാടുകാരെ സംബന്ധിച്ച വിശദാംശങ്ങൾ, പണം കൈമാറ്റ വിവരങ്ങൾ എല്ലാത്തിനും സ്വർണത്തേക്കാൾ വിലയാണ്.
ഏതെങ്കിലുമൊന്ന് ചോർന്നുകിട്ടാൻ എതിരാളികൾ കണ്ണുംനട്ട് കാത്തിരിപ്പാണ്. േചാർന്നാൽ, ചിലപ്പോൾ സ്ഥാപനത്തിെൻറ നിലനിൽപ്പ്തന്നെ അവതാളത്തിലാകും.
പക്ഷേ, ഇപ്പോഴത്തെ വെല്ലുവിളി മെറ്റാന്നാണ്. സ്ഥാപനങ്ങളിൽ ഒരുക്കിയ സൈബർ സുരക്ഷ ജീവനക്കാരുടെ വീട്ടിലൊരുക്കാൻ കഴിയില്ല. അതുെകാണ്ടുതന്നെ 'വർക്ക് ഫ്രം ഹോം' കാലത്ത് സുരക്ഷ സംബന്ധിച്ച ആശങ്കകളും ശക്തമാകുന്നു.
ഹാക്കർമാർക്ക് ചാകരക്കാലം
കോവിഡ് കാലം മറ്റുപലർക്കുമെന്ന പോലെ ഹാക്കർമാർക്കും ചാകരക്കാലമാണ്. അതിപ്രധാന സ്ഥാപനങ്ങളിലെ പ്രധാന വകുപ്പുകളിലെ ജീവനക്കാർ അയക്കുന്ന ഇ-മെയിലുകളിൽ ഒന്ന് ചോർത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു. പൊന്നുംവിലയ്ക്ക് വിൽക്കാം. അതുകൊണ്ടുതന്നെ ലോകമെങ്ങും ഹാക്കർമാർ അരയും തലയും മുറുക്കി രംഗത്താണ്. ലോക്ഡൗൺ തുടങ്ങി ആദ്യ ആഴ്ചകളിൽതന്നെ ഇന്ത്യയിലെ കോർപറേറ്റ് സ്ഥാപനങ്ങളുടെ സൈറ്റുകളിൽ നുഴഞ്ഞുകയറാനുള്ള ശ്രമം മൂന്നിരട്ടിയായി വർധിച്ചു എന്നാണ് കണക്ക്. ഇൗ വർഷം ഫെബ്രുവരി രണ്ടുമുതൽ മേയ് രണ്ടുവരെ മൂന്നുമാസത്തിനിടെ ഫയൽചോർത്തുന്നതിനുള്ള 9100 ശ്രമങ്ങൾ തങ്ങളുടെ ഇൻറലിജൻസ് ടീം കണ്ടെത്തിയതായി മൈക്രോ
സോഫ്റ്റ് ഇന്ത്യ ഗ്രൂപ് ഹെഡ് കേശവ് ധക്കാഡ് തന്നെ വെളിപ്പെടുത്തിയിരുന്നു. മാൽവെയറുകൾ, ഫിഷിങ് മെയിലുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇത്. സ്ഥാപനങ്ങളുടെ സൈറ്റിൽ നുഴഞ്ഞുകയറുന്നതിന് ജീവനക്കാരുടെ പഴ്സനൽ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ എന്നിവ വഴിയും ശ്രമമുണ്ടായി. ആഗോളതലത്തിൽ, പ്രമുഖ രാജ്യങ്ങളിലെ 6,600 സ്ഥാപനങ്ങളിലെ ലക്ഷത്തിലധികം ബിസിനസ് ഇ-മെയിലാണ് ഹാക്ക് ചെയ്യാൻ ശ്രമംനടന്നത്. അമേരിക്കയിലെ സൈബര്‍ സുരക്ഷ സ്ഥാപനമായ ബരാക്യൂഡ നെറ്റ്‌വര്‍ക്‌സ് ആണ് ഇൗ കണക്ക് പുറത്തുവിട്ടത്.
'എടുക്കാത്ത ലോട്ടറി അടിച്ചു', 'ബാങ്കിൽ അവകാശികളില്ലാത്ത പണം പങ്കുവെക്കാം' തുടങ്ങിയ തേഞ്ഞ് പഴകിയ ഇ^മെയിൽ തട്ടിപ്പുകൾ ഇപ്പോൾ തീരെ ഗതിയില്ലാത്ത ഹാക്കർമാരുപോലും ഉപേക്ഷിച്ചിരിക്കുകയാണ്. കോവിഡിെൻറ പുതിയ കണക്കുകളാണ് പുതിയ തട്ടിപ്പിനുള്ള ഉപകരണം. 'ഏറ്റവും പുതിയ കോവിഡ് കണക്കുകൾ', 'കോവിഡിന് മരുന്ന് കണ്ടുപിടിച്ചു' തുടങ്ങി വിശ്വാസ്യത തോന്നുന്ന മെയിലാണ് അയക്കുക. 'കോവിഡ് കണക്കറിയാൻ' ലിങ്ക് തുറന്നാൽ സ്വന്തം കണക്കുപുസ്തകം ഹാക്കറുടെ കൈയിലിരിക്കുമെന്ന് മാത്രം.
ഹാക്കർമാരെല്ലാം ഉറക്കമൊഴിച്ചിരുന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചില സ്ഥലങ്ങളുമുണ്ട്; കോവിഡിന് മരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾ. പോയാൽ ഒരു ശ്രമം. കിട്ടിയാൽ ഒരു മലേങ്കാള്. അതാണ് ലൈൻ.
മറക്കരുത്, ഇക്കാര്യങ്ങൾ
ജീവനക്കാരെ വർക്ക് ഫ്രം ഹോമിന് നിയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും, വീട്ടിലിരുന്ന് േജാലി ചെയ്യുന്ന ജീവനക്കാരും നിർബന്ധമായും ഒാർത്തിരിക്കേണ്ട ചില കാര്യങ്ങൾ:
അപ് ടു ഡേറ്റ് ആയിരിക്കണം; സിസ്റ്റവും പ്രോഗ്രാമുകളും
വർക്ക് അറ്റ് ഹോം സമയത്ത് ഉപയോഗിക്കുന്ന സിസ്റ്റം ഏതുമായിക്കൊള്ളെട്ട, പഴ്സനൽ കമ്പ്യൂട്ടറോ, ലാപ്ടോപോ, മൊബൈലോ ടാബോ, നോട്ട്ബുക്കോ ഏതും കൃത്യമായി അപ്ഡേറ്റഡ് ആയിരിക്കണം. ഉപയോഗിക്കുന്ന പ്രോഗ്രാമുകളും അങ്ങനെ തന്നെ. അല്ലെങ്കിൽ നുഴഞ്ഞുകയറ്റക്കാർക്ക് കാര്യങ്ങൾ എളുപ്പമാകും.
ആൻറിവൈറസ് സോഫ്റ്റ്വെയറുകൾ നിർബന്ധം
ഒൗദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സിസ്റ്റത്തിൽ ആൻറിവൈറസ് സോഫ്റ്റ്വെയർ നിർബന്ധമായും ഉണ്ടെന്ന് ഉറപ്പുവരുത്തുക. പേരിന് ഒന്നുണ്ടായാൽപോരാ, സ്പൈവെയറുകളും മാൽവെയറുകളുമടക്കമുള്ളവയെ തടയാൻ കരുത്തുള്ളതാകണം. പ്രത്യേകിച്ച്, സാമ്പത്തിക ഫയലുകൾ കൈകാര്യം ചെയ്യുന്നവർ.
പാസ്വേഡുകൾ
വൈ^ഫൈ നെറ്റ്വർക്ക് ഉപയോഗിക്കുന്നവർ ശക്തമായ പാസ്വേഡുകൾ സെറ്റ് ചെയ്യുക. ഇടക്കിടെ പാസ്വേഡ് മാറ്റുകയും വേണം.
കരുതൽവേണം; ഒാൺലൈൻ മീറ്റിങ്ങുകളിലും:
വർക്ക് ഫ്രം ഹോം കാലത്ത് ഒഴിവാക്കാൻ കഴിയാത്തതാണ് ഒാൺലൈൻ മീറ്റിങ്ങുകൾ. ഇത്തരം േയാഗങ്ങളിൽ കൈമാറാവുന്ന വിവരങ്ങളേത്, അരുതാത്തത് ഏത് എന്ന് വ്യക്തമായ ധാരണവേണം. സ്ക്രീൻ ഷെയറിങ് അനിവാര്യമായി വരുന്ന ഘട്ടങ്ങളിൽ, അനാവശ്യമായ ഒരു വിേൻറായും ഒാപൺ ചെയ്തിട്ടില്ല എന്ന് ഉറപ്പുവരുത്തകയും വേണം.
ആവശ്യമുള്ളതേ പങ്കിടാവൂ:
സമൂഹ മാധ്യമങ്ങളിൽ മേഞ്ഞ് നടക്കുന്നവരാണ് മിക്കവരും. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം സമൂഹ മാധ്യമങ്ങൾ വഴി പങ്കിടുന്നവരുമുണ്ട്. ഒാർക്കുക, ഫോൺ നമ്പറും ഇ^മെയിൽ െഎ.ഡിയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പൊതുവായി പ്രദർശിപ്പിക്കുന്നത് ഹാക്കർമാർക്കുള്ള 'കല്യാണക്കുറി'യാകും.
എല്ലാ 'കോവിഡും' കോവിഡല്ല:
കോവിഡ് വിവരം എന്ന് കണ്ടാൽ ചാടിക്കയറി ഇ^മെയിൽ ലിങ്ക് തുറക്കുന്നത് സുരക്ഷിതമല്ല. പ്രത്യേകിച്ച് പരിചയമില്ലാത്ത വിലാസങ്ങളിൽ നിന്ന്. വിവേചനമില്ലാതെ തുറക്കുന്നത് ഹാക്കർമാർക്ക് വാതിൽ തുറന്നുകൊടുക്കുന്നതിന് തുല്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.