വിശ്വാസത്തിൽ പണിതുയർത്തിയ കരുത്തിൽ ഡാലിയ ബിൽഡേഴ്സ്
text_fieldsനിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി 1998ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങിയതാണ് മൂന്നു ചെറുപ്പക്കാർ. കൊയിലാണ്ടി ബസ്സ്റ്റാൻഡിനു തൊട്ടു ചേർന്ന് വിൽപനക്കുവേണ്ടി വാങ്ങിയ 30 സെൻറ് സ്ഥലമായിരുന്നു മൂലധനം. റിയൽ എസ്റ്റേറ്റ് മേഖലക്ക് കനത്ത തകർച്ച സംഭവിച്ചതോടെ ഭൂമിവിൽപന അസാധ്യമായി. സ്ഥലമുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. സ്ഥലമല്ലേ വിൽക്കാൻ സാധിക്കാത്തത്, ആ സ്ഥലത്തെ ഒരു വ്യാപാരസമുച്ചയമായി ഡെവലപ് ചെയ്ത് കടമുറികൾ വിൽക്കാമല്ലോ എന്ന ആശയം അങ്ങനെയാണ് വരുന്നത്. റിയൽ എസ്റ്റേറ്റിൽ നിർമാണമേഖലയിൽ കാലുറപ്പിച്ചാൽ തുടർന്നും അവസരങ്ങൾ വരുമെന്ന വിശ്വാസത്തിലായിരുന്നു മൂവരും. യഹിയ കോയ തങ്ങൾ പെരുമ്പിലാവ്, കെ. മുഹമ്മദാലി വളാഞ്ചേരി, എം.കെ. ഫൈസി എന്നിവരോടൊപ്പം ഫൈസൽ നാലകത്ത്, ജമാൽ മൊയ്തീൻ, നിസാർ കെ.പി എന്നിവരും പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ എത്തി. ഡാലിയ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിെൻറ തുടക്കം അങ്ങനെയായിരുന്നു. എന്നാൽ, ഒരു ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാവശ്യമായത്ര പണം അവരുടെ കൈവശം അന്നുണ്ടായിരുന്നില്ല. ഷോപ്പിങ് കോംപ്ലക്സ് നിർമാണം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈക്കൻ ബിൽഡേഴ്സിലെ ബോബൻ പോൾ ജോയൻറ് വെഞ്ച്വർ ആയി കമേഴ്സ്യൽ പ്രോജക്ട് ചെയ്യാമെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. സ്വന്തമായി ചെയ്യണമെന്നതായിരുന്നു ഡാലിയയുടെ ആഗ്രഹമെങ്കിലും അന്നത്തെ സാഹചര്യത്തിൽ ബോബനുമായി ചേർന്ന് ഡാലിയയുടെ ആദ്യ ഷോപ്പിങ് കോംപ്ലക്സ് പ്രോജക്ട് (ഡാലിയ പ്ലാസ) കൊയിലാണ്ടിയിൽ നിർമാണം പൂർത്തീകരിച്ചു. ഡാലിയ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ വളർച്ചയുടെ ടേണിങ് പോയൻറായിരുന്നു ലൈക്കൺ ബിൽഡേഴ്സുമായി ഏർപ്പെട്ട നിർമ്മാണക്കരാർ. തുടക്കംകുറിച്ചവരുടെ ആഗ്രഹംപോലെ അവസരങ്ങൾ വീണ്ടും തേടിവന്നു. പിന്നീട് ലൈക്കാനുമായി ചേർന്നും ഡാലിയ സ്വന്തമായും മലബാറിെൻറ പ്രധാന ടൗണുകളിൽ നിരവധി പ്രോജക്ടുകൾ നിർമാണം ആരംഭിച്ചു. ഇതിൽ വടകര എടോടി റോഡിലും തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്നും രണ്ടു പ്രോജക്ടുകൾകൂടി വിജയകരമായി പൂർത്തീകരിച്ചു. അവ നൽകിയ ആത്മവിശ്വാസം സ്വന്തമായി പ്രോജക്ടുകൾ ഏറ്റെടുക്കാൻ ഡാലിയയെ പ്രാപ്തരാക്കി . സ്വന്തമായി ചെയ്ത ആദ്യ പ്രോജക്ടാണ് മലപ്പുറം കുന്നുമ്മലിലെ Daliya kpees Avenue.
കോഴിക്കോട് പുതിയറയിലെ ഹാപ്പി ബിൽഡിങ്ങിലാണ് 12 വർഷമായി ഡാലിയ ബിൽഡേഴ്സിെൻറ പ്രവർത്തനം. ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകിയാണ് ഡാലിയയുടെ പ്രവർത്തനം. അതിനാൽതന്നെ, ഡാലിയയുടെ തുടക്കകാലത്ത് ഒപ്പംചേർന്ന ഉപഭോക്താക്കൾ ഇന്നും തങ്ങൾക്കൊപ്പമുണ്ടെന്നത് ഡാലിയയുടെ വിശ്വാസ്യതയെയാണ് കാണിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യഹിയക്കോയതങ്ങൾ പറയുന്നു. പ്രധാന ടൗണുകളിൽ സ്വന്തമായി കെട്ടിടം നിർമിക്കുകയെന്നത് എല്ലാവർക്കും സാധ്യമാകുന്നകാര്യമല്ല. എന്നാൽ, ഒരു പ്രോജക്ട് പൂർത്തീകരിക്കാനാവശ്യമായ കാലയളവ് കണക്കാക്കി ചെറിയ സംഖ്യ മാസത്തവണയായി അടച്ച് ഡാലിയയുടെ ആകർഷണീയമായ പ്രോജക്ടുകളിൽ കടമുറികൾ സ്വന്തമാക്കാൻ ഇടത്തരം വരുമാനക്കാർക്ക് കമ്പനി സൗകര്യമൊരുക്കുന്നു. മിക്കവാറും നിർമാണം ആരംഭിക്കുേമ്പാൾതന്നെ കടമുറികൾ അധികഭാഗവും വിൽപേന നടന്നുകഴിഞ്ഞിരിക്കും. പ്രതിസന്ധിയിലായിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് പലതുള്ളി പെരുവെള്ളം എന്നപോലെ വീണ്ടും നിക്ഷേപം കൊണ്ടുവരാൻ ഇതുമൂലം സാധിക്കുന്നു.
നിലവിൽ മലബാറിലെ പ്രധാന ടൗണുകളിൽ മൂന്നു പ്രോജക്ടുകളാണ് ഡാലിയ നടത്തിവരുന്നത്. പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ CD Arcade, കൂത്തുപറമ്പ് ടൗണിൽ Daliya Sasco Mall, പിലാത്തറ ചെറുതാഴം റോഡിൽ Daliya Fortune എന്നിവയാണവ. മുറികൾ വാങ്ങുന്നവർ സ്വന്തമായി ബിസിനസ് നടത്തുന്നതിന് പുറമെ അവ വാടകക്ക് നൽകിയും വരുമാനം കണ്ടെത്തുന്നു. തുടക്കക്കാരെങ്കിലും ഡാലിയയെ വിശ്വസിച്ച് നഗരമധ്യത്തിൽ വലിയ ഭൂമികൾ ഏൽപിച്ച ഉടമകളും സ്വന്തം സ്ഥാപനമായി കരുതി കൂടെനിൽക്കുന്ന നിക്ഷേപകരും സഹപ്രവർത്തകരുമാണ് ഡാലിയയുടെ വിജയകരമായ വളർച്ചക്കു കാരണം. നോട്ടുനിരോധനവും റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും ഡാലിയക്കും ആഘാതം ഏൽപിച്ചെങ്കിലും കമ്പനിയുടെ നിരന്തരമായ പരിശ്രമങ്ങളിലൂടെ അവയെ തരണംചെയ്യാൻ സാധിച്ചു. നാട്ടിലെപോലെ ഗൾഫ് മേഖലയിലും കോവിഡ് മഹാമാരിയും ലോക്ഡൗണും ബാധിച്ചിട്ടുണ്ടെങ്കിലും നിലവിൽ എല്ലാ സൈറ്റുകളിലും മുടക്കംകൂടാതെ നിർമാണം നടന്നുപോരുന്നുവെന്നതും ഡാലിയയുടെ വിജയമാണ്.
ഓഫിസ് ആസ്ഥാനമായ കോഴിക്കോട് ഒരു പ്രോജക്ട് ഡാലിയയുടെ വലിയ ആഗ്രഹമായിരുന്നു . ആ ആഗ്രഹവും ഉടൻ പൂർത്തീകരിക്കപ്പെടും. ഡാലിയയുടെ അഭിമാനകരമായ പ്രോജക്ട് ജാഫർഖാൻ കോളനിയിൽ തുടക്കംകുറിക്കുകയാണ്. ഡിസംബർ ആദ്യത്തോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
ഡാലിയയുടെ ശക്തി ബിസിനസ് മൂല്യങ്ങളിൽ അടിയുറച്ചുനിന്ന് അതിനു നേതൃത്വം നൽകുന്നവരും ഡാലിയയിൽ വിശ്വാസമർപ്പിച്ച് അതിെൻറ കൂടെ നിൽക്കുന്ന നിക്ഷേപകരും കഠിനാധ്വാനം ചെയ്യുന്ന ജോലിക്കാരുമാണ്. ഡാലിയയുടെ ലക്ഷ്യം കുറഞ്ഞവരുമാനക്കാർക്കും അവരുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനുള്ള മേഖലകൾ സൃഷ്ടിക്കുകയും അതിനെ നാട്ടിെൻറ പുരോഗതിക്കായി സമർപ്പിക്കുകയുമാണ്. വിശ്വസിച്ചുകൂടേ നിൽക്കുന്ന നിക്ഷേപകരെയും ഉപഭോക്തക്കളെയും കഠിനാധ്വാനം ചെയ്യുന്ന ജോലിക്കാരെയും കൂടെനിർത്തി പരസ്പര വിശ്വാസത്തോടെ ഡാലിയ എന്നും നിങ്ങൾക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പുതരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.