ആയുർവേദത്തിലെ കസ്തൂരി ഗന്ധം
text_fieldsആയുസ്സിനെക്കുറിച്ചുള്ള ജ്ഞാനമാണ് ആയുർവേദം. ആ വേദത്തിെൻറ ഈറ്റില്ലമാണ് നമ്മുടെ കേരളം. ആയുര്‍വേദ ചികിത്സയിലും സേവനങ്ങളിലും ഗുണമേന്മയും വിശ്വസ്തതയും ഒരുപോലെ നിലനിര്‍ത്തിക്കൊണ്ടുപോയാല്‍ മാത്രമേ വിപണിയില്‍ പിടിച്ചുനില്ക്കാന് കഴിയൂ. അത്തരത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജനങ്ങള്‍ക്കിടയില്‍ ഒരു മന്ത്രം പോലെ നിലനില്‍ക്കുന്ന ആയുര്‍വേദ നാമമാണ് 'പങ്കജ കസ്തൂരി'. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തില്‍നിന്ന് ലോകമെമ്പാടും അറിയുന്ന നാമമായി പങ്കജകസ്തൂരിയെ വളര്‍ത്തിയതിനു പിന്നില്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായരുടെ കഠിനാധ്വാനത്തിെൻയും ത്യാഗത്തിെൻറയും കഥയുണ്ട്. 2012ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ച പങ്കജകസ്തൂരിയുടെ അമരക്കാരന് ഡോ. ജെ. ഹരീന്ദ്രന്‍ നായർ 'കുടുംബ'ത്തോട് അനുഭവങ്ങള്‍ പങ്കുെവക്കുന്നു.
ധന്വന്തരിയിൽ നിന്ന് പങ്കജ കസ്തൂരിയിലേക്ക്
അലോപ്പതിക്ക് അഡ്മിഷൻ ലഭിക്കാതെ വന്നതോടെയാണ് ആയുർവേദം പഠിക്കാൻ തീരുമാനിച്ചത്. പക്ഷേ, പഠിച്ചു തുടങ്ങിയതോടെ ആയുർവേദത്തിൽ ഒരുപാട് സാധ്യതകളുണ്ടെന്ന് മനസ്സിലായി. 83ൽ പഠനം പൂർത്തിയാക്കി '84ൽ പൂവച്ചൽ ഭാഗത്ത് 'ധന്വന്തരി' എന്ന പേരിൽ ഒരു കൊച്ചു ക്ലിനിക് ഞാൻ ആരംഭിച്ചു. 88 മുതലാണ് മരുന്ന് നിർമാണ രംഗത്തേക്ക് കടന്നത്. 'ശ്രീ ധന്വന്തരി ആയുർവേദിക്' എന്നപേരിലാണ് ആയുര്‍വേദ ഔഷധ നിര്‍മാണ യൂനിറ്റ് പൂവച്ചലിൽ ആരംഭിച്ചത്. കുടുംബാംഗങ്ങളല്ലാതെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അക്കാലത്ത് ആയുർവേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നൂറോളം ഉൽപന്നങ്ങളാണ് പങ്കജകസ്തൂരിയുടെ പേരിൽ പുറത്തിറക്കിയത്.
അമ്മയുടെ പേരായിരുന്നു പങ്കജം. 90ല്‍ പങ്കജകസ്തൂരി ഗ്രാന്യൂള്‍സ് ഉൽപാദനം തുടങ്ങി. ഈ ഉൽപന്നമാണ് ഇന്ന് ബ്രീത്ത് ഈസി എന്നറിയപ്പെടുന്നത്. 92ൽ മകൾ ജനിച്ചതോടെ അവൾക്ക് കസ്തൂരിയെന്ന് പേരിട്ടു. കമ്പനിയുടെ പേരും പുറത്തിറക്കുന്ന ഉൽപന്നത്തിനും ഒരു ബ്രാൻഡിങ് വേണമെന്നു കണ്ടുകൊണ്ടാണ് 96ൽ ശ്രീ ധന്വന്തരി ആയുർവേദിക് പങ്കജകസ്തൂരിയായി മാറിയത്. വിപണന തന്ത്രങ്ങള്‍ അറിയില്ലാത്തതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ കുറെ പാളിച്ചകളുണ്ടായി. അതിൽ തളരാതെ ഞാനും കുടുംബവും ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്തതാണ് പങ്കജ കസ്തൂരി.
കഷായം ഗുളിക രൂപത്തിലേക്ക്
ആധുനിക കാലഘട്ടം ഒരുപാട് മാറിയിട്ടുണ്ട്. എല്ലാവർക്കും ആയുർവേദത്തിെൻറ മഹത്ത്വത്തെക്കുറിച്ച് അറിയാം. പക്ഷേ, എത്രപേർ ഉപയോഗിക്കുന്നുവെന്നിടത്താണ് പ്രശ്നം. ദശമൂലാരിഷ്ടം കടയിൽ പോയി വാങ്ങി കഴിക്കുന്ന രീതിയിലൊക്കെ ഒരുപാട് മാറ്റം വന്നു. ആധുനിക രീതിയിലേക്ക് ആയുർവേദത്തെ പറിച്ചുനട്ടാൽ മാത്രമേ നാളത്തേക്ക് നിലനിൽപുണ്ടാകൂ. ഇപ്പോഴുള്ള ആയുർവേദ കമ്പനികളെല്ലാം ഇതേ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ അന്യംനിന്നുപോകുമെന്നതിൽ ഒരു സംശയവുമില്ല.
ചുവടു മാറ്റിപ്പിടിക്കേണ്ടിയിരിക്കുന്നു. പഴയരീതികളോട് ജനങ്ങൾക്ക് താൽപര്യം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇപ്പോൾ 100 മില്ലി കഷായം കഴിക്കാൻ ആർക്കും താൽപര്യമില്ല. പകരം രണ്ടു ഗുളിക കഴിക്കുന്നതാണ് അവർക്കിഷ്ടം. പാരസെറ്റമോൾ കഴിക്കുമ്പോൾ ഒരു മണിക്കൂർകൊണ്ട് പനി കുറയുന്നുണ്ടെങ്കിൽ ആ സമയംകൊണ്ട് പനി കുറക്കാൻ ആയുർവേദത്തിന് കഴിയണം. ഇംഗ്ലീഷ് വേദനസംഹാരികൾ കഴിച്ച് മുട്ടുവേദന കുറയുന്നുണ്ടെങ്കിൽ തൈലം ഇടാതെ വേദന കുറക്കാൻ ആയുർവേദ ഡോക്ടർമാർക്കും കഴിയണം. അവിടെയാണ് ആയുർവേദത്തിെൻറ നിലനിൽപ്.
ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പം നിൽക്കുന്ന ഒരുപക്ഷേ, അവയെ കവച്ചുവെക്കുന്ന 100 ശതമാനവും ആയുർവേദത്തിെൻറ സത്ത നിലനിർത്തിക്കൊണ്ട് ആയുർവേദ മരുന്നുകളുടെ നിർമാണഘട്ടത്തിലാണ് ഞാനിപ്പോൾ. സിറപ്പ്, ഗുളിക, കുട്ടികൾക്കായി ഡ്രോപ്പ് എന്നിങ്ങനെ ഓരോ അസുഖത്തിനും എത്രമാത്രം ഇംഗ്ലീഷ് മരുന്നുകൾ ഫലം തരുന്നുവോ അത്തരം ഫലം ആയുർവേദ മരുന്നുകളും നൽകും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കഷായത്തിെൻറ തനിമ ഒട്ടും ചോരാതെ ഗുളിക രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പങ്കജ കസ്തൂരിയുടെ ടീം -ഹരീന്ദ്രന്‍ നായർ പറയുന്നു
കോവിഡിനെതിരെ
കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമവും പങ്കജ കസ്തൂരി നടത്തിയിരുന്നു. ആദ്യമരുന്നെന്ന നിലയിൽ സിങ്കിവിർ-എച്ച് ക്ലിനിക്കൽ ട്രയൽ റണ്ണും പൂർത്തിയാക്കി. എന്നാൽ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാത്തതിനാൽ മരുന്ന് വിപണിയിലിറക്കാൻ കഴിയാഞ്ഞില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. ഇഞ്ചിയാണ് പ്രധാന ഘടകം. ഏഴ് ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനം വഴിയായിരുന്നു നിർമാണം.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. അതിനാൽ, പരീക്ഷണം പൂർത്തിയാക്കി നാലുമാസമായിട്ടും ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുപോലും ഞാനൊരു ഫോൺ കാൾ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സർക്കാറിൽനിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. അക്കാര്യത്തിൽ അവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എല്ലാം കേന്ദ്രത്തിെൻറ കൈകളിലായിരുന്നു. അവർ ഒന്നും ചെയ്തില്ല.
എല്ലാവരെയും എല്ലാകാലവും പറ്റിക്കാൻ കഴിയില്ല
പങ്കജകസ്തൂരിയുടെ വിജയരഹസ്യങ്ങളിൽ പ്രധാനം ഗുണമേന്മയാണ്. മറ്റൊന്ന് വിശ്വാസവും. കുറെക്കാലം കുറെപ്പേരെ പറ്റിക്കാം, പക്ഷേ, എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല. ഡോക്ടറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട് 36 വർഷമായി; ഔഷധനിർമാണരംഗത്ത് 33 വർഷവും. മുട്ടുവേദന മാറി, നടക്കാന്‍ കഴിയുന്നു, നൃത്തംചെയ്യാന്‍ കഴിയുന്നു എന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. ഇതിലൊന്നുപോലും പരസ്യത്തിനായി വെറുതെ എടുത്തതല്ല. ഇവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നവരാണ്. ഏത് ഏജന്‍സിക്കും ഇത് പരിശോധിക്കാം. കുടുംബമാണ് എല്ലാം...
സ്ഥാപനത്തിെൻറ ഉയർച്ചയിലും കുടുംബാംഗങ്ങളുടെ വിയർപ്പുണ്ട്. ഭാര്യ ആശ ഹരീന്ദ്രനാണ് പങ്കജകസ്തൂരിയുടെ ഡയറക്ടർ. മകൾ കസ്തൂരി നായരും കാവേരി നായരും ഡയറക്ടർബോർഡ് അംഗങ്ങളാണ്. ഇരുവരും ആയുർവേദ ഡോക്ടർമാരാണ്. അനന്തരവന് അരുണ്വിശാഖ് നായരാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍. എം.ബി.എ പൂര്‍ത്തിയാക്കിയ ആളാണ് അരുൺ. ബ്രാന്‍ഡിനെ എല്ലായിടത്തും എത്തിക്കുന്നത് മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ്. മാര്‍ക്കറ്റിങ് വിഭാഗത്തിെൻറമാത്രമല്ല അഡ്മിനിസ്ട്രേഷെൻറ പകുതിയും നോക്കുന്നത് അരുണാണ്. മരുമകൻ കിഷൻ ചന്ദ് എക്സിക്യൂട്ടിവ് ഡയറക്ടറാണ്.
കുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ ഒരു ബിസിനസുകാരനും വിജയിക്കാനാവില്ല. എല്ലാ ഞായറാഴ്ചകളും എെൻറ കുടുംബത്തിനുവേണ്ടി ഞാന്‍ മാറ്റിെവച്ചിട്ടുണ്ട്. അന്നേദിവസം എത്ര അത്യാവശ്യമുണ്ടായാലും മുഴുസമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 1200ഓളം ജീവനക്കാരാണ് പങ്കജകസ്തൂരിയുടെ ഭാഗമായി ജോലിനോക്കുന്നത്. കാട്ടാക്കടയിലെ പങ്കജകസ്തൂരി ആയുർവേദ കോളജിൽ ദിവസവും ആയിരത്തോളംപേർക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണംചെയ്യുന്നുണ്ട്. പുറമെ സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാസം ആയിരം രൂപയും വിവാഹധനസഹായവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.