Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightനാടിൻെറ വികസനം...

നാടിൻെറ വികസനം സ്വപ്നംകണ്ട ബിസിനസുകാരൻ

text_fields
bookmark_border
നാടിൻെറ വികസനം സ്വപ്നംകണ്ട ബിസിനസുകാരൻ
cancel
camera_alt

ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂർ

ഫോക്കസ് ഫീച്ചർ

സമകാലീന കേരള സമൂഹത്തിെൻറ പൊതുധാരയിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെപോകുന്ന കാസർകോട് ജില്ലയിൽ മറ്റു ജില്ലകളെ വെല്ലുന്ന ബിസിനസുകളുണ്ടെന്നതിെൻറ ഒരു തെളിവാണ് മഞ്ചേശ്വരത്ത് ഇന്ന് തലയുയർത്തിനിൽക്കുന്ന 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ്​ ​െഡവലപ്പേഴ്സ്', 'ടബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്മെൻറ് ൈപ്രവറ്റ് ലിമിറ്റഡ്', ഹിന്ദുസ്ഥാൻ സിറ്റി ഡെവലപ്പേഴ്സ്, ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്പേഴ്സ്, എം.കെ ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രക്​ചേഴ്സ്, റോക്സി ഹിന്ദുസ്ഥാൻ ബിൽഡ് മാട്രിക്സ്, സിയുഡാഡ് ന്യൂ ഹിന്ദുസ്ഥാൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എം.എ സ്മാർട്ട് മാംഗളൂർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ. കാസർകോട് ജില്ലയിലെ ഒരു സാധാരണക്കാരനായ കർഷക​െൻറ പുത്രനായി ജനിച്ച് സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു അറിയപ്പെടുന്ന ബിസിനസുകാരനായി മാറുകയും പിന്നീട് മഞ്ചേശ്വരത്തേക്ക് ത​െൻറ ബിസിനസ്​ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂരിെൻറ ജീവിതകഥയുടെ വിജയംകൂടിയാണ് മേൽപറഞ്ഞ സ്ഥാപനങ്ങൾ.

കാർഷിക പ്രവർത്തനങ്ങളോടൊപ്പം മരക്കച്ചവടവും ചെയ്തിരുന്ന പിതാവിൽനിന്നുതന്നെയാണ് നാട്ടുകരുടെയും കുടുംബക്കാരുടെ ഇടയിൽ പാവൂർ മാനു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബിസിനസി​െൻറ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മുംബൈയിലേക്കു ചേക്കേറിയ മുഹമ്മദ് ഇബ്രാഹിം, പഠിച്ച വിഷയത്തിൽ ഡോക്​ടറേറ്റ് എടുത്തശേഷമാണ് ബിസിനസിലേക്ക് തിരിഞ്ഞത്. ഗൾഫ്​ രാജ്യങ്ങളിൽ നിരവധി സാധ്യതകൾ നിലനിന്നിരുന്ന ഒരു കാലമായതിനാൽ 1987ൽ തന്നെ ഇദ്ദേഹം വിമാനം കയറി ദമ്മാമിലെത്തി. ഒരു കെട്ടിടനിർമാണ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായായിരുന്നു തുടക്കം. മുഹമ്മദ് ഇബ്രാഹിമിന് അത് ജീവിക്കാനുള്ള ഒരു തൊഴിൽ മാത്രമായിരുന്നില്ല, മറിച്ച് കൺസ്ട്രക്​ഷൻ മേഖലയിലെ എല്ലാ സാധ്യതയും പഠിക്കാനുള്ള ഒരു കളരികൂടിയായിരുന്നു. ഈ കാലത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഈ മേഖലയെ കാണാപാഠമാക്കി. ഒരു കമ്പനിക്കു കീഴിൽ ജോലിചെയ്യുേമ്പാഴും ത​െൻറ പൈതൃകം പകർന്നുനൽകിയ ബിസിനസ്​ മനസ്സ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതാണ് പിന്നീട് ഒരു ബിസിനസുകാരനായി പേരെടുക്കാൻ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. അങ്ങനെയാണ് ഏതാനും വർഷത്തെ പരിചയം കൈമുതലാക്കി ത​െൻറ സഹോദരനോടൊപ്പം ചേർന്ന് 1994ൽ ദമ്മാമിൽതന്നെ സ്വന്തമായി ഒരു കൺസ്ട്രക്​ഷൻ കമ്പനി ഇദ്ദേഹം ആരംഭിച്ചത്. ഏതാനും അറബികളും പങ്കാളികളായിരുന്ന കമ്പനിയുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും നിർമാണത്തിലെ കൃത്യതയും മുന്നോട്ടുവെച്ച ആ കമ്പനിക്ക് ഉപഭോക്താക്കളിൽനിന്ന് അഭിനന്ദനവും പ്രശസ്തിയും നേടിയെടുക്കാൻ അധികകാലം വേണ്ടിവന്നില്ല. ഗൾഫിൽ ബിസിനസുകാരനായി തുടരുേമ്പാഴും മുഹമ്മദ് ഇബ്രാഹിം ജന്മനാടിനെ മറന്നില്ല. പൊതുവെ പിന്നാക്ക ജില്ലയെന്ന് വിളിക്കപ്പെട്ടിരുന്ന കാസർകോടിെൻറ വികസനത്തെക്കുറിച്ചുതന്നെയായിരുന്നു ഇദ്ദേഹത്തിെൻറ ചിന്തകൾ. ഈ ചിന്തകൾതന്നെയാണ് 2005ഓടെ നാട്ടിലേക്ക് മടങ്ങാനും ബിസിനസ്​ ജീവിതം നാടിെൻറ പുരോഗതിക്കുവേണ്ടികൂടി വിനിയോഗിക്കാനും ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

തെക്കൻ കർണാടകയിലും കാസർകോടിെൻറ വടക്കൻ മേഖലകളിലുമായി ഉയർന്നുനിൽക്കുന്ന റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകൾ, കോമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ എന്നിവ സംഭാവനചെയ്ത 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ്​ ​െഡവലപ്പേഴ്സ്' എന്ന കൺസ്ട്രക്​ഷൻ കമ്പനിയും സഹോദരസ്ഥാപനങ്ങളും പിറവിയെടുത്തത് അങ്ങനെയാണ്.

കാസർകോടുനിന്ന് മുളച്ചുപൊങ്ങിയ ഈ സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാനത്തിന് പുറത്തും അതിെൻറ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ട് മുന്നേറുകയാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിരവധി സർക്കാർ-സ്വകാര്യ പദ്ധതികൾ ഏറ്റെടുത്തുനടത്തുന്ന 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ്​ ​െഡവലപ്പേഴ്സ്' ഇന്ന് മികച്ച ഗുണനിലവാരത്തിെൻറ കാര്യത്തിലും അത് ഉപഭോക്താക്കൾക്ക് നൽകാനുള്ള കർശനമായ നിർമാണപ്രക്രിയയുടെ പേരിലും പ്രശസ്തമാണ്. ഇതിനെല്ലാം പുറമെ ഇന്ന് കാഞ്ഞങ്ങാട് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഷോപ്പിങ്​ കോംപ്ലക്സുകളും ലക്​ഷ്വറി അപ്പാർട്ട്മെൻറുകളുമുള്ള 18 നിലയിലുള്ള, ബഷീർ മാളികയിൽ ചെയർമാനായുള്ള 'ടബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്മെൻറ് ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പദ്ധതിയുടെ മാനേജിങ്​ ഡയറക്ടറും ഇദ്ദേഹമാണ്.

ബിസിനസിെൻറ തിരക്കുകൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ ഇദ്ദേഹത്തിന് കഴിയുന്നുണ്ട് എന്നതാണ് വ്യക്തി എന്ന നിലയിൽ ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂരിനെ വ്യത്യസ്തനാക്കുന്നത്. ഈ രംഗത്തെ പേരെടുത്ത 'ഫാത്തിമ എജുക്കേഷൻ ആൻഡ്​ ചാരിറ്റബ്​ൾ ട്രസ്​റ്റി'െൻറ അമരക്കാരനും കാസർകോട് ജില്ല ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ പ്രസിഡൻറുമാണ് ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tabasco business group
Next Story