ഹരിത ഉൗർജത്തിലും കുത്തക ലക്ഷ്യം; ജർമൻ, ഡെൻമാർക്ക് കമ്പനികളിലും അംബാനി നിക്ഷേപം
text_fieldsഭാവിയിലെ ഇന്ധനമായ ഹരിത ഉൗർജത്തിലും കുത്തക സ്ഥാപിക്കാൻ കച്ചകെട്ടി മുകേഷ് അംബാനി. യു.എസിലെ ഊർജ സംരംഭക കമ്പനിയായ ആംബ്രിയിൽ പണം മുടക്കി തുടക്കമിട്ട യത്നം പിന്നീട് നോർവേയിലെ ആർ.ഇ.സി സോളാർ പൂർണമായി വിലകൊടുത്ത് വാങ്ങുന്നതിലേക്കെത്തി. തുടർന്ന് ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിെൻറ സ്റ്റെർലിങ് വിൽസൺ സോളാർ കമ്പനിയിൽ 40 ശതമാനം ഓഹരി ഉടമാവകാശം സ്വന്തമാക്കി.
അതിനു പിന്നാലെ ജർമൻ സോളാർ പാനൽ നിർമാണ കമ്പനിയിലും ഡെൻമാർക്കിലെ ഹൈഡ്രജൻ ഇലക്ട്രോളൈസേഴ്സ് കമ്പനിയിലും മുതൽമുടക്കിയിരിക്കുകയാണ് റിലയൻസ്. ആംബ്രി ഒഴികെ കമ്പനികളെല്ലാം കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് അംബാനി വരുതിയിലാക്കിയത്. റിലയൻസ് ന്യൂ എനർജി സോളാർ എന്ന ഉപകമ്പനി വഴിയാണ് ഹരിത ഊർജ രംഗത്തെ നിക്ഷേപങ്ങൾ. ആർ.ഇ.സി സോളാറിനെ ഏറ്റെടുക്കാൻ 5,800 കോടി മുടക്കിയപ്പോൾ ആംബ്രിയിൽ നിക്ഷേപിച്ചത് 376 കോടി. 218 കോടിയാണ് ജർമൻ കമ്പനിയായ നെക്സ്വേഫിൽ മുടക്കുന്നതെന്ന് ചൊവ്വാഴ്ച ഓഹരി നിയന്ത്രണ സ്ഥാപനമായ സെബിയെ റിലയൻസ് അറിയിച്ചു. ഡെൻമാർക്കിലെ സ്റ്റീസ്ഡൽ എ.എസ് ടെക്നോളജി കമ്പനിയിലാണ് ഏറ്റവും പുതിയ നിക്ഷേപം.
ഇന്നോ എനർജി, ലിൻവുഡ്, സൗദി ആരാംകൊ എന്നീ കമ്പനികളും റിലയൻസുമായി സഹകരിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിനകം ഒരു കിലോ ഹരിത ഹൈഡ്രജൻ ഒരു ഡോളറിന് (73 രൂപ)നൽകുമെന്നാണ് അംബാനിയുടെ വാഗ്ദാനം.
നിലവിൽ അഞ്ചു ഡോളറാണ് വില. ഹരിത ഊർജ ഉൽപാദനത്തിനായി ഗുജറാത്തിലെ ജാംനഗറിൽ നാല് ജിഗാ ഫാക്ടറികൾ നിർമിക്കുമെന്നും നവ ഉൗർജ രംഗത്ത് 75,000 കോടി മുതൽമുടക്കുമെന്നും റിലയൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.