ഹാൾമാർക്കിങ്: സംരക്ഷിക്കപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശം
text_fieldsസ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിങ് നിർബന്ധമാക്കാനുള്ള തീരുമാനം ജൂൺ 16 മുതൽ രാജ്യത്ത് നിലവിൽ വരികയാണ്. ഉപഭോക്താക്കൾ ഉയർന്ന വില നൽകി വാങ്ങുന്ന സ്വർണത്തിെൻറ പരിശുദ്ധി ഉറപ്പ് വരുത്താൻ പുതിയ തീരുമാനത്തോടെ സാധിക്കും.
സ്വർണത്തെ 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ കേന്ദ്ര സർക്കാറിെൻറ കീഴിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിജപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വർണാഭരണത്തിെൻറ പരിശുദ്ധി ഉറപ്പ് വരുത്താൻ ഒരു ഗ്രാമിൽ 91.6 ശതമാനം സ്വർണം ഉണ്ടായിരിക്കണം. 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനവും, 14 ഗ്രാം സ്വർണത്തിൽ 58.5 ശതമാനവും സ്വർണം വേണം.
നിഷ്കർഷിക്കുന്ന പരിശുദ്ധി സ്വർണാഭരണങ്ങൾക്ക് ഉണ്ടെന്ന് സർക്കാറിെൻറ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലും പ്രവർത്തിക്കുന്ന രാജ്യത്തെ 965 ബി.ഐ.എസ് ഹാൾമാർക്കിങ് കേന്ദ്രങ്ങൾ മുേഖന നടത്തുന്ന മുദ്രണത്തിലൂടെ ഉറപ്പാക്കാം. ഈ ആഭരണത്തിൽ ബി.ഐ.എസ് മുദ്ര, സ്വർണത്തിെൻറ പരിശുദ്ധി, ഹാൾമാർക്കിങ് ഏജൻസിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും. ഭാവിയിൽ ബി.ഐ.എസ് മുദ്ര, സ്വർണത്തിെൻറ പരിശുദ്ധി എന്നിവക്ക് പുറമെ ആറക്ക ഹാൾമാർക്കിങ് യുണീക്ക് ഐഡിയായിരിക്കും (HUID) സ്വർണാഭരണത്തിൽ രേഖപ്പെടുത്തുക. ഹാൾമാർക്കിങ് വഴി മൂന്ന് തരം നേട്ടങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക.
താൻ വാങ്ങുന്ന സ്വർണാഭരണം പരിശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കാനാകുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. വാങ്ങിയ സ്വർണം എപ്പോൾ വിൽക്കേണ്ടി വന്നാലും തേയ്മാനവും മറ്റും ഒഴികെ അതിെൻറ മൂല്യത്തിൽ കുറവ് വരുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. വാങ്ങുന്ന സ്വർണത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നുവെന്നതാണ് മൂന്നാമത്തെ നേട്ടം. കാൽനൂറ്റാണ്ടിലേറെക്കാലമായി സ്വർണവ്യാപാര രംഗത്തുള്ള ഞാൻ ഒരു കാരണവശാലും ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന നിലപാടിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ 21 വർഷമായി 100 ശതമാനം ഹാൾമാർക്കിങ് നടത്തിയ ആഭരണങ്ങൾ മാത്രമാണ് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൽ വിൽക്കുന്നത്. രാജ്യത്ത് ഇപ്പോഴും 30 ശതമാനത്തോളം സ്വർണ വ്യാപാരികളേ ഹാൾമാർക്കിങ് നടത്തിയ സ്വർണാഭരണങ്ങൾ വിൽപന നടത്തുന്നുള്ളൂ. വ്യാജ ഹാൾമാർക്കിങ് നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സംഭവങ്ങളുമുണ്ട്.
ആഭരണ നിർമാണശാലകളിൽനിന്നുതന്നെ ഹാൾമാർക്കിങ്ങിന് നടത്താനും ഇ-ഗവേണൻസ്, ട്രാക്കിങ് സംവിധാനങ്ങൾ വഴി ഇത് ഉറപ്പുവരുത്താനും സർക്കാർ തയാറായാൽ എല്ലാ ആഭരണങ്ങൾക്കും പരിശുദ്ധി ഉറപ്പാക്കാൻ കഴിയും.
ഇത് സ്വർണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പരിശുദ്ധിയുള്ള സ്വർണം നൽകി ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാനും അതിലൂടെ ബിസിനസ് വർധിപ്പിക്കാനും കഴിയും. സർക്കാർ തീരുമാനത്തെ മുഴുവൻ സ്വർണ വ്യാപാരികളും പിന്തുണക്കുകയാണ് ചെയ്യേണ്ടത്.
-എം.പി. അഹമ്മദ്,
ചെയർമാൻ ആൻറ് സി.ഇ.ഒ,
മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.