Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightനികുതി വരുമാനം...

നികുതി വരുമാനം പെരുപ്പിച്ചു കാട്ടി ശമ്പള വർധന നടപ്പിലാക്കി; കടത്തിൽ മുങ്ങി കേരളം

text_fields
bookmark_border
നികുതി വരുമാനം പെരുപ്പിച്ചു കാട്ടി ശമ്പള വർധന നടപ്പിലാക്കി;  കടത്തിൽ മുങ്ങി കേരളം
cancel

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം കടകളായ കടകളൊക്കെ അടഞ്ഞു കിടന്നപ്പോൾ അടച്ചിട്ടിരുന്ന കടകളിൽ നിന്നും വിൽപന നികുതിയും ജിഎസ്​ടി യും കിട്ടും എന്നു വിശ്വസിച്ചാണ്​ ഡോ. തോമസ്​ ഐസക് 2021–22 ലെ ബജറ്റ്​ തയാറാക്കിയത്​. കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന േസ്രാതസായ വിൽപന നികുതിയുടെയും ജി.എസ്​.ടി, വില്പന നികുതി കണക്കുകൾ ഇങ്ങനെയാണ്​.

വർഷം- വിൽപന നികുതി- ജി.എസ്​.ടി- ആകെ- മൊത്തം സംസ്​ഥാന നികുതി വരുമാനം (കോടി രൂപയിൽ)

2017/18- 24577.81- 12007.69- 36585.50- 46459.61

2018/19- 19225.75- 21014.71- 40240.46- 50644.10

2019/20- 19649.64- 20446.95- 40096.59- 50323.14

2020/21- 16998.41- 18999.57- 35997.98- 45272.15

2021/22- 24038.73- 36922.45- 60961.18- 73120.63

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ സംസ്​ഥാന വിൽപന നികുതി 19649 കോടി രൂപയിൽ നിന്നും 16998 കോടി ആയി കുറഞ്ഞു (2020–21 കാലഘട്ടം) ജി.എസ്​.ടി ആകട്ടെ 20447 കോടിയിൽ നിന്നും 18999 കോടി ആയി കുറഞ്ഞു. ചുരുക്കത്തിൽ വാണിജ്യ നികുതി 40097 കോടിയിൽ നിന്നും 35998 കോടി ആയി കുറഞ്ഞു മൊത്തം സംസ്​ഥാന നികുതി വരുമാനത്തിന്റെ 80 ശതമാനമാണ്​ വാണിജ്യ നികുതിവരുമാനം എന്നതിനാൽ തന്നെ വില്പന നികുതിയും ജി.എസ്​.ടിയും സംസ്​ഥാനത്തിെൻ്റ ജീവനാഡിയാണ്.

കോവിഡ് പശ്ചാത്തലത്തിൽ അന്നത്തെ ധനമന്ത്രി തോമസ്​ ഐസക്കിെൻ്റ നിർദ്ദേശപ്രകാരം സംസ്​ഥാനം ആസൂത്രണ ബോർഡ് സംസ്​ഥാനത്തിന്‍റെ സാമ്പത്തിക സ്​ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്​ധപഠനം നടത്തിയിരുന്നു. ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സമാന പഠനം നടത്തിയിരുന്നു. കോവിഡിന്റെ ഭാഗമായുണ്ടായ സാമ്പത്തിക വാണിജ്യ നിശ്ചലാവസ്​ഥയുടെ ഭാഗമായി അടുത്ത രണ്ടുവർഷമെങ്കലും സംസ്​ഥാന നികുതി വരുമാനത്തിൽ കാതലായ കുറവുണ്ടാക്കപ്പെരുന്നു വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയത്.

എന്നിട്ട് ഒന്നാം പിണറായി നർക്കാരിെൻ്റ അവസാന ബജറ്റിൽ സംസ്​ഥാന നികുതി വരുമാനം കുറയും എന്നു വ്യക്തമായി അറിയാമായിട്ടു വിൽപന നികുതിയിലും ജി.എസ്​.ടിയിലും വൻവർധനവുണ്ടാകുമെന്നായിരുന്നു ഐസക്കിന്റെ കണക്കുകൂട്ടൽ. 2020–21 ൽ 16998 കോടി ആയിരുന്ന വില്പന നികുതി 2021–22 ൽ 24039 കോടി ആയിഉയരുമെന്നായിരുന്നു ബജറ്റിൽ എഴുതിയത്. ഒറ്റവർഷം കൊണ്ട് 41 ശതമാനം നികുതിവർദ്ധനവ്. കോവിഡ് കാലഘട്ടത്തിൽ ഈ 41 ശതമാനം വിൽപനനികുതി വരുമാന വർദ്ധനവ് അസാദ്ധ്യമായിരുന്നു. ജി.എസ്​.ടിയാകട്ടെ 18999 കോടി രൂപയിൽ നിന്നും 36922 കോടിയായി ഒറ്റ വർഷം കൊണ്ട് വർധിക്കും എന്നായിരുന്നു ഐസക്കിന്റെ ബജറ്റ് കണക്ക്. ഒറ്റ വർഷം കൊണ്ട് ജി.എസ്​.ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്ന ഐസക്കിെൻ്റ പ്രതീക്ഷ എത്രമാത്രം ശരിയാണെന്ന്​. നിലവിലെ ധനമന്ത്രി ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിെൻ്റ ഭാഗമായി സംസ്​ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കുന്ന ബജറ്റ് ഇൻ ബ്രീഫ് വ്യക്തമാക്കും. ഈ ഉൗതിപെരുപ്പിച്ച വരുമാന കണക്ക് കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പള വർദ്ധനവു നൽകാനുള്ള സാമ്പത്തിക ശേഷി കേരളത്തിനുണ്ടെന്ന്​ സമർദ്ധിക്കാനായിരുന്നുവെന്ന് വേണം കരുതാൻ.

​ കോവിഡ് ലോക്ക് ഡൗണിൽ കേരളം നിശ്ചലമായപ്പോൾ സംസ്ഥാനത്ത്​ തൊഴിലെടുക്കുന്ന 1.27 കോടി തൊഴിലാളികളിൽ 1.20 കോടിയോളം പേരുടേയും വേതനം പകുതിയായി കുറഞ്ഞപ്പോളാണ്​ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം ഒന്നാം പിണറായി സർക്കാർ കുത്തനെ കൂട്ടിയത്. ഒപ്പം പെൻഷനും കൂട്ടി കൊടുത്തു. കേരളത്തേക്കാൾ സാമ്പത്തിക ഭദ്രതയുള്ള സംസ്​ഥാനങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയായി കുറച്ചപ്പോഴായിരുന്നു ഇത്.

2020–21 ൽ 28109 കോടി രൂപയായിരുന്ന ശമ്പള ചിലവ് വർധന നടപ്പാക്കിയപ്പോൾ 39846 കോടിയായി ഉയർന്നു. പെൻഷൻ ചെലവ്​ 19412 കോടിയിൽ നിന്നും 23105 കോടിയായി ഉയർന്നു. 2020–21 ൽ ശമ്പളത്തിനും പെൻഷനുമായി 47521 കോടി ചിലവായ സ്ഥാനത്ത് ശമ്പള/പെൻഷൻ വർദ്ധനവിലൂടെ 62952 കോടി രൂപയായി ഉയർന്നു. 2020–21 ൽ സംസ്​ഥാനത്തിെൻ്റ നികുതി വരുമാനം 45272 കോടി ആയിരുന്നിടത്താണ് ശമ്പളവും പെൻഷനും 2021 ൽ 62952 കോടി ആയി ഉയർത്തിയത്. ഇതോടെ ശമ്പളവും പെൻഷനും കൊടുക്കാൻ പ്രതിവർഷം 18000 കോടിരൂപാ കടമെടുക്കേണ്ട അവസ്​ഥയായി.

2021–22 ലെ ബജറ്റിൽ ശമ്പളത്തിനും (39846 കോടി) പെൻഷനും (23106 കോടി) പലിശക്കും (21940 കോടി) വേണ്ടി 84892 കോടി രൂപ ഒരു വർഷം ചിലവഴിക്കുമ്പോൾ 2020– 21 ലെ സംസ്​ഥാന നികുതി വരുമാനം 45272 കോടി മാത്രമായിരുന്നു എന്നു മനസ്സിലാക്കണം.ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്​ഥാനത്തിെൻ്റ കടം 327655 കോടി രൂപയായി ഉയർന്നിരിക്കുകയാണ്​.

കെ.എം. മാണി ധനമന്ത്രിയായിരുന്ന 1977–ൽ സംസ്​ഥാന കടം 524 കോടി രൂപയായിരുന്നു. 1982ൽ അത് 1133 കോടിയായി ഉയർന്നു. 2011ൽ യു.ഡി.എഫ്​ സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ കടം 78673 കോടിയായിരുന്നു. 2016 ൽ അത് 157370 കോടി ആയി ഉയർന്നു. ഒന്നാം പിണറായി സർക്കാർ ഭരണ കാലത്ത് ആ കടം 157370 കോടി രൂപയിൽ നിന്നും 327655 കോടിയായി. 2014–15ൽ 16431 കോടി രൂപാ കടമെടുത്തപ്പോൾ സംസ്​ഥാനത്ത് വികസനം നടത്തി ആസ്​തികൾ വർദ്ധിപ്പിച്ചത് 4083 കോടി രൂപയ്ക്കുമാത്രമാണ്​. 2015–16 കാലഘട്ടത്തിൽ 22290 കോടി രൂപാ കടമെടുത്തപ്പോൾ വികസന ആസ്​തികൾ കൂടിയത് 7206 കോടി രൂപയുടെ മാത്രം.

വർഷം- എടുത്തകടം- കൂടിയ വികസന ആസ്​തികൾ

2016–17- 29084- 8622

2017–18- 24308- 7808

2018–19- 24869- 7606

2019–20- 24680- 7814

2020–21 -36507 – ലഭ്യമല്ല

2021–22- 30837 – ലഭ്യമല്ല

സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവും അതിഭീകരമായ കടബാധ്യതകളും കേരളത്തിന്‍റെ സമ്പദ്​വ്യവസ്ഥയെ നിലയില്ലാക്കയത്തിൽ മുക്കുകയാണ്​. ഈ സാഹചര്യത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2022
News Summary - Implemented a pay rise to inflate tax revenue; Kerala in debt
Next Story