കല്യാൺ ജൂവലേഴ്സ് ബാക്ക് ഹോം കാമ്പയിന് തുടക്കമായി
text_fields- യു.എ.ഇയിലെ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽനിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ പ്രത്യേക ഓഫറുകൾ
- പങ്കെടുക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരം
ദുബൈ: കല്യാൺ ജൂവലേഴ്സ് ബായ്ക്ക് ഹോം എന്ന പേരിലുള്ള പ്രചരണപരിപാടിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക സീസണൽ ഓഫർ അവതരിപ്പിച്ചു. കല്യാൺ ജൂവലേഴ്സിൽനിന്നും 1500 ദിർഹത്തിനോ അതിലധികമോ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് തിരികെ വീട്ടിലേയ്ക്ക് എത്താനുള്ള സൗജന്യ വിമാന ടിക്കറ്റുകൾ ഭാഗ്യസമ്മാനമായി നേടാൻ അവസരം ലഭിക്കും. യു.എ.ഇയിലെ എല്ലാ കല്യാൺ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.
ഓരോ 1500 ദിർഹത്തിനും സൗജന്യ നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. പ്രചാരണത്തിന്റെ അവസാനം 100 വിജയികളെ കണ്ടെത്തും. 2022 ആഗസ്റ്റ് 21 വരെയാണ് ഓഫർ. കല്യാൺ ജൂവലേഴ്സിലെ പഴയ സ്വർണത്തിന് 100 ശതമാനം മൂല്യം ലഭ്യമാക്കും. ഏത് കടയിൽനിന്ന് വാങ്ങിയ സ്വർണത്തിനും ഈ ഓഫർ ലഭ്യമാണ്. ലളിതമായ മാസത്തവണകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ ബാങ്കുകളുമായി സഹകരിക്കുന്നുമുണ്ട്.
ഉപയോകതാക്കൾക്ക് പ്രാമുഖ്യം നല്കുന്ന ബ്രാൻഡ് എന്ന നിലയിൽ ഈ മേഖലയിൽ കല്യാൺ ജൂവലേഴ്സിന് സവിശേഷമായ ബ്രാൻഡ് വ്യകതിത്വം രൂപപ്പെടുത്തുന്നതിന് സാധിച്ചുവെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. കൂടുതൽ ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുമ്പോൾ കൂടുതൽ സ്നേഹവും പിന്തുണയും ഉപയോകതാക്കളിൽനിന്ന് തുടർന്നും ലഭ്യമാക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം 4–ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയ ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് വിൽക്കുന്നത്. ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും. ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.