ഗ്രേഡ് 1 സോപ്പുകൾ വിപണിയിലെത്തട്ടെ
text_fieldsവ്യക്തിപരിചരണവും ശുചിത്വവും ആരോഗ്യവും മുൻനിർത്തിയുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കമ്പനിയാണ് ഓറിയൽ ഇമാറ പ്രൈവറ്റ് ലിമിറ്റഡ്. ISO 9001: 2015 അംഗീകാരമുള്ള കമ്പനി. നൂതന ഗവേഷണങ്ങളിലൂടെയും ഉയർന്ന നിലവാരത്തിലൂടെയും തയാറാക്കുന്ന ഉൽപന്നങ്ങളിലൂടെ ഉപഭോക്താവിന് എല്ലാവിധ സംതൃപ്തിയും ഉറപ്പുനൽകുന്നു. പുറംമോടി മാറ്റിനിർത്തി ചർമം അത്രത്തോളം പ്രാധാന്യമുള്ളതാണെന്ന കൃത്യമായ ധാരണയോടെയാണ് ഉൽപന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത്. 'ഓറിയൽ ഇമാറ' ഗ്രൂപ്പിെൻറ പ്രീമിയം സോപ്പ് ബ്രാൻഡാണ് ഇലാരിയ. ഗ്രേഡ് വൺ സോപ്പ് ആയി ഇന്ന് വിപണിയിൽ മുന്നേറുന്ന 'ഇലാരിയ'യെക്കുറിച്ചും ഓറിയൽ ഇമാറയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാനേജിങ് ഡയറക്ടർ ജാബിർ കെ.സി. സംസാരിക്കുന്നു...
വിപണിയിൽ ഇത്രയേറെ സോപ്പുകൾ നിലവിലുള്ളപ്പോൾ ഇലാരിയ സോപ്പ് എന്തിന് ഉപഭോക്താക്കൾ തിരഞ്ഞെടുക്കണം?
വിപണിയിൽ നൂറിലേറെ ബ്രാൻഡുകളിലുള്ള സോപ്പുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗം സോപ്പുകളും ഗ്രേഡ് 2, ഗ്രേഡ് 3 സോപ്പുകളും ബാത്തിങ് ബാറുകളുമാണ്. അതിനാൽ ടി.എഫ്.എം 76 ശതമാനത്തിനു മുകളിലുള്ള ഇലാരിയ ബ്രാൻഡ് സോപ്പിെൻറ ക്വാളിറ്റിയെപ്പറ്റി അറിയുന്നവർ അതുതന്നെ തിരഞ്ഞെടുക്കും.
സോപ്പും അതുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങളുമായി ഓറിയൽ ഇമാറ വിപണിയിലേക്ക് എത്താൻ കാരണം?
ഉപഭോക്താവിന് ഗ്രേഡ് വൺ സോപ്പുകൾ ഉപയോഗിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യമാണ് ഓറിയൽ ഇമാറ സോപ്പ് വിപണിയിലേക്ക് വരാൻ കാരണം.
കോവിഡ് കാലത്ത് അവതരിപ്പിച്ച 'ടാബ്ലറ്റ് സോപ്പ്' എന്ന ആശയത്തിനു പിന്നിൽ എന്തായിരുന്നു? എന്തായിരുന്നു അതിൽനിന്നുണ്ടായ പ്രതികരണം?
കോവിഡ് കാലത്ത് വൈറസിനെതിരെ പോരാടാൻ നമ്മുടെ കൂടെയുള്ള മരുന്ന് സോപ്പായിരുന്നു. സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകണം എന്നാണ് വിദഗ്ധർ പറഞ്ഞുകൊണ്ടിരുന്നത്. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ അഴുക്ക് കളയാൻ കഴിയുകയുമില്ല. മാത്രമല്ല, സാനിറ്റൈസറിെൻറ ഉപയോഗശേഷം ഭക്ഷണം കഴിക്കാൻ പാടില്ലെന്ന വിദഗ്ധരുടെ അഭിപ്രായവും വന്നപ്പോൾ ഭക്ഷണത്തിനുമുമ്പ് യാത്രികരായിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാനുമുള്ള സൗകര്യപ്രദമായ രീതിയിൽ എങ്ങനെ സോപ്പ് നിർമിക്കാം എന്നതിെൻറ ചിന്തയിൽനിന്നാണ് ഈ ഉൽപന്നം പിറവിയെടുത്തത്. ഈ ഉൽപന്നം നല്ല രീതിയിൽ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ടി.എഫ്.എം നോക്കി സോപ്പുകൾ തിരഞ്ഞെടുക്കണമെന്ന് ആവർത്തിച്ച് പറയുന്നത്?
സോപ്പിലടങ്ങിയിരിക്കുന്ന വെജിറ്റബ്ൾ ഓയിലിെൻറ അളവിെൻറ അടിസ്ഥാനത്തിലാണ് ടി.എഫ്.എം നിർണയിക്കുന്നത്. അതേസമയം, സോപ്പിൽ ഓയിലിനു പകരം പൗഡറുകൾ ഉപയോഗിച്ചാണ് ടി.എഫ്.എം കുറക്കുന്നത്. ഇത് നമ്മുടെ ചർമത്തെ വരണ്ടതാക്കും. മാത്രമല്ല, അത് പല രീതിയിലുള്ള ചർമസംബന്ധമായ അസുഖങ്ങൾക്കും കാരണമാവും. അതിനാൽ ടി.എഫ്.എം കൂടിയ സോപ്പ് ഉപയോഗിക്കുകയാണ് നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടത്.
ഗ്രേഡ് 1 സോപ്പ് എന്നതുകൊണ്ട് ഇലാരിയ അർഥമാക്കുന്നത്? എന്തുകൊണ്ട് ആളുകൾ ഗ്രേഡ് 1 സോപ്പ് വാങ്ങണം?
സോപ്പിെൻറ ഗുണമേന്മ നിർണയിക്കുന്നതിന് പ്രധാന മാനദണ്ഡം അതിലടങ്ങിയിരിക്കുന്ന ടി.എഫ്.എമ്മിെൻറ അളവാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് പ്രകാരം 60 ശതമാനത്തിനു താഴെയുള്ള സോപ്പുകൾ ബാത്തിങ് ബാറുകളും 60 ശതമാനം മുതൽ 70 ശതമാനം വരെ ടി.എഫ്.എം ഉള്ള സോപ്പുകൾ ഗ്രേഡ് 3 സോപ്പുകളും 70 മുതൽ 76 ശതമാനം വരെ ടി.എഫ്.എം അടങ്ങിയ സോപ്പുകൾ ഗ്രേഡ് 2 സോപ്പുകളും ടി.എഫ്.എം 76 ശതമാനത്തിനു മുകളിലുള്ള സോപ്പുകൾ ഗ്രേഡ് വൺ സോപ്പുകളുമാണ്. ഇങ്ങനെയാണ് അവയെ തരംതിരിച്ചിരിക്കുന്നത്.
സോപ്പുകളിൽ ഗ്രേഡ് വൺ സോപ്പുകളാണ് ചർമത്തിന് ഏറ്റവും യോജിച്ചത്. മറ്റുള്ള സോപ്പുകൾ ചർമത്തിെൻറ സ്വാഭാവിക നൈർമല്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് 76 ശതമാനത്തിനു മുകളിൽ ടി.എഫ്.എം അടങ്ങിയ സോപ്പുകൾ മാത്രം തിരഞ്ഞെടുക്കുക.
നിയമപ്രകാരം സോപ്പിെൻറ പാക്കിങ്ങിൽ ടി.എഫ്.എം രേഖപ്പടുത്തൽ നിർബന്ധമാണ്. പാക്കിങ്ങിൽ രേഖപ്പെടുത്താത്തവ ബാത്തിങ് ബാറുകളാണ്, 60 ശതമാനത്തിനു താഴെ ടി.എഫ്.എം അടങ്ങിയിരിക്കുന്നവ.
'ഓറിയൽ ഇമാറ' ഗ്രൂപ്പിനെക്കുറിച്ച്?
പേഴ്സനൽ കെയർ, ഹോം കെയർ ഉൽപന്നങ്ങൾ ഏറ്റവും ആധുനികമായും ഗുണമേന്മയോടുകൂടിയും നിർമിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഓറിയൽ ഇമാറ.
'ഓറിയൽ ഇമാറ' ഗ്രൂപ്പിെൻറ മറ്റ് ഉൽപന്നങ്ങൾ പരിചയപ്പെടുത്താമോ? എന്തുകൊണ്ടായിരിക്കും മറ്റ് കമ്പനികൾ ഗ്രേഡ് 1 സോപ്പ് എന്ന രീതിയിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാത്തത്?
വളരെ ചുരുക്കം കമ്പനികൾ മാത്രമേ ഗ്രേഡ് വൺ സോപ്പുകൾ വിപണിയിലിറക്കുന്നുള്ളൂ.
മാത്രവുമല്ല, അവരുടെ ഒന്നോ രണ്ടോ ഫ്ലേവറുകൾക്കു മാത്രമേ ഗ്രേഡ് വൺ ക്വാളിറ്റി ഉള്ളൂ. കാരണം ഗ്രേഡ് വൺ സോപ്പിെൻറ നിർമാണ ചെലവ് വളരെ കൂടുതലാണ്. എന്നാൽ, ഓറിയൽ ഇമാറ നിർമിക്കുന്നത് ഗ്രേഡ് വൺ സോപ്പുകൾ മാത്രമാണ്.
'ഓറിയൽ ഇമാറ' ഗ്രൂപ്പിെൻറ അടുത്ത ചവിട്ടുപടി?
കമ്പനിയുടെ ജി.സി.സി ഓപറേഷൻ 2022 ഫെബ്രുവരിയോടുകൂടി ആരംഭിക്കും. മലേഷ്യയിലും പ്രവർത്തനമാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
ഇത്തരത്തിലൊരു ബിസിനസ് സംരംഭവുമായി വരാനുണ്ടായ സാഹചര്യം?
പേഴ്സനൽ കെയർ വിപണിയിൽ ശാസ്ത്രീയമായ ഗുണമേന്മ മാനദണ്ഡങ്ങൾപ്രകാരം ഉൽപന്നങ്ങൾ നിർമിക്കുകയും എല്ലാവർക്കും വിശ്വസ്തതയോടെ വാങ്ങാൻ കഴിയുന്ന ഒരു ബ്രാൻഡ് നിർമിക്കണമെന്ന ചിന്തയിൽനിന്നുമാണ് ഓറിയൽ ഇമാറ പിറവിയെടുത്തത്.
കേരളത്തിൽ ബിസിനസിന് വമ്പൻ അവസരങ്ങളാണ് നിലവിലുള്ളത്. നമ്മുടെ നാട് കഴിഞ്ഞ കാലത്തേക്കാൾ ഒരുപാട് മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.