ക്രൂഡ് ഓയിൽ വില 43 ഡോളർ കടക്കില്ല; നിർത്തിക്കൂടേ ഈ ഇന്ധനകൊള്ള
text_fieldsകോവിഡിനിടയിൽ രാജ്യത്ത് ഇന്ധനക്കൊള്ള നിർബാധം തുടരുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. തുടർച്ചയായ 20ാം ദിവസവും എണ്ണകമ്പനികൾ വില വർധിപ്പിച്ചിട്ടും ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാർ തയാറായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില അനുദിനം ഇടിയുേമ്പാഴാണ് ഇന്ത്യയിൽ വില ഉയരുന്നത്.
കോവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യയിലെ ജനങ്ങൾക്ക് ഇരട്ട പ്രഹരമേൽപ്പിക്കുന്നതാണ് രാജ്യത്തെ എണ്ണവിലയിലുണ്ടാവുന്ന വർധന. എന്നാൽ, പൊതുമേഖല എണ്ണ കമ്പനികൾ വില കൂട്ടുന്നത് തുടരുേമ്പാഴും അന്താരാഷ്ട്ര വിപണിയിൽ വരും ദിവസങ്ങളിലും എണ്ണവില കുറയാൻ തന്നെയാണ് സാധ്യത. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ് ക്രൂഡിൻെറ വില 2020ൽ പരമാവധി 43 ഡോളർ വരെ മാത്രമായിരിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. 2021-22ൽ പരമാവധി 55 ഡോളർ വരെയായിരിക്കും എണ്ണവില ഉയരുക.
ഏഷ്യ, യുറോപ്പ്, യു.എസ് വിപണികളുടെ സമ്പദ്വ്യവസ്ഥകൾ കരകയറുന്നതിൻെറ ലക്ഷണമില്ലെന്നാണ് ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കുന്നത്.
യുറോപ്പ്യൻ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ കരുത്ത് ഓട്ടോമൊബൈൽ, എയർലൈൻ, ടൂറിസം, നിർമ്മാണ വ്യവസായങ്ങളാണ്. സമീപഭാവിയിൽ ഈ മേഖലയിലൊന്നും കുതിച്ച് ചാട്ടമുണ്ടാകാനിടയില്ല. ഇത്മൂലം ഇന്ധന ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപെക് രാജ്യങ്ങൾ ജൂലൈ വരെ ഉൽപാദനം കുറച്ചിട്ടുണ്ടെങ്കിലും എണ്ണവിലയെ പിടിച്ച് നിർത്താൻ ഇതൊന്നും മതിയാവില്ലെന്നാണ് സൂചന. ഒപെകിൽ ഉൾപ്പെടാത്ത റഷ്യ ദീർഘകാലത്തേക്ക് ഇന്ധന ഉൽപാദനം വെട്ടിചുരുക്കാനാവില്ലെന്ന് വ്യക്തമാക്കിയതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഉപഭോഗം കുറഞ്ഞതോടെ പല രാജ്യങ്ങളുടെയും സംഭരണശാലകളിൽ ആവശ്യത്തിനുള്ള എണ്ണ ഇപ്പോൾ തന്നെ സ്റ്റോക്കുണ്ട്. ഇതും ഇന്ധനവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
പുതിയ റിപ്പോർട്ടുകളനുസരിച്ച് അസംസ്കൃത എണ്ണവില അടുത്തകാലത്തൊന്നും വലിയൊരു വർധനവിലേക്ക് പോകാൻ സാധ്യതയില്ല. കുറഞ്ഞ നിരക്കിൽ തന്നെ ഇന്ത്യയിലെ കമ്പനികൾക്ക് എണ്ണ ലഭിക്കും. അതുകൊണ്ട് തുടർച്ചയായ 20 ദിവസങ്ങളിലായി ഉയർത്തിയ എണ്ണവില ആർജവമുണ്ടെങ്കിൽ രാജ്യത്തെ എണ്ണ കമ്പനികൾക്ക് കുറക്കാം.
എന്നാൽ, എണ്ണ കമ്പനികൾ മാത്രം വിചാരിച്ചാൽ ഇന്ത്യയിൽ ഇന്ധനവില കുറക്കാൻ സാധിക്കില്ല. 2014 മേയിൽ നരേന്ദ്ര മോദി അധികാരത്തിലേറുന്ന കാലത്ത് ക്രൂഡ് ഓയിൽ ബാരലിന് അന്താരാഷ്ട്രവിപണിയിൽ 109.10 ഡോളറും രാജ്യതലസ്ഥാനത്ത് ഒരുലിറ്റർ െപട്രോളിന് 71.51രൂപ യും ഡീസലിന് 57.28 രൂപയുമായിരുന്നു വില. ഇേപ്പാൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് വില 40 ഡോളർ. ഇന്ത്യയിൽ പെട്രോൾ വിലയാകട്ടെ, 79.76 രൂപയും.
അന്താരാഷ്ട്ര വിപണി മാനദണ്ഡമനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 32 രൂപയാകേണ്ട സ്ഥാനത്താണ് ഒാരോ പൗരനും ഇത്രയും തുക കൊടുക്കേണ്ടിവരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതിയാണ് ഇന്ധനവില ഉയരുന്നതിനുള്ള പ്രധാനകാരണം. എണ്ണകമ്പനികൾ വില കുറക്കുേമ്പാൾ നികുതികൾ കൂട്ടി അതിൻെറ ആനുകൂല്യം നൽകാതിരിക്കുന്ന സർക്കാർ നടപടി കൂടിയാവുേമ്പാൾ എണ്ണവില വർധനവ് മൂലം ഓരോ ദിവസവും ജനങ്ങൾ ദുരിതത്തിലാവുകയാണ്.
SHARE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.