വ്യവസായശാസ്ത്രത്തിൻെറ സാധ്യതകളും അനുഭവങ്ങളും പകർന്ന് പൈലറ്റ് സ്മിത്ത്
text_fieldsരാജ്യത്തെ വ്യവസായ ശാലകളിൽ മായാതെ കിടപ്പുണ്ട്; ഈ മലയാളി കൈയൊപ്പ്
അമുൽ, ബ്രിട്ടാനിയ,എം.ടി.ആർ,ഐ.ടി.സി, അജിനോമോട്ടോ, മാരികോ, ഈസ്റ്റേൺ, എ.വി.ടി , സിന്തൈറ്റ്, അജ്മി, ആച്ചി ഫുഡ്സ്,അഡയാർ ആനന്ദഭവൻ, മെറിബോയ് തുടങ്ങി കോട്ടക്കൽ ആര്യവൈദ്യശാലയും സ്പൈസസ്ബോർഡും സി.പി.സി.ആർ.ഐയും വരെ നീളുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം വ്യവസായ സംരംഭങ്ങളിലെ അകത്തളങ്ങളിൽ മായാതെ കിടപ്പുണ്ട്, ഈ മലയാളി സംരംഭകെൻറ കൈയൊപ്പ്- പൈലറ്റ് സ്മിത്ത് ഇന്ത്യയുടെ ചെയർമാൻ ഷീൻ ആൻറണി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിത്യസാന്നിധ്യമായ പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഭക്ഷ്യസംസ്കരണ-നിർമാണ യന്ത്രങ്ങളുടെ നിർമാണത്തിൽ തെക്കേ ഇന്ത്യയിലെ തന്നെ അജയ്യരായി മുന്നേറുന്നു. തൃശൂർ കല്ലേറ്റുകരയിലെ ചെറു നിർമാണശാലയിൽ നിന്ന് തുടങ്ങി രാജ്യാതിർത്തികൾ കടന്ന് വ്യാപരിച്ച പൈലറ്റ് സ്മിത്ത് ഇപ്പോൾ ബിസിനസ് സംരംഭങ്ങൾക്ക് കൈത്താങ്ങാകാനുള്ള പരിശീലനകേന്ദ്രം വികസിപ്പിക്കാനുള്ള നടപടികളിലാണ്.
ഭക്ഷ്യ സംസ്കരണ മേഖലക്ക് കൈത്താങ്ങ്
കോവിഡ് കാലത്തിനിടെ വളരെവേഗം ഉണർവ് കിട്ടിയ മേഖലയാണ് ഭക്ഷ്യസംസ്കരണമേഖല. ഒട്ടേറെ ചെറുസംരംഭകരുടേതുൾപ്പെടെ ഒട്ടേെറ പേരുടെ സ്വപ്നങ്ങൾ ഇവിടെ പ്രതിദിനം യാഥാർഥ്യമാവുന്നുണ്ട്. ഈ സ്വപ്നങ്ങൾക്കും യാഥാർഥ്യത്തിനുമിടക്ക് ബിസിനസ് എന്ന ആശയത്തെ 'മണ്ണി'ലേക്കിറക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയാണ് പൈലറ്റ് സ്മിത്ത് ഇന്ത്യ എന്ന ഭക്ഷ്യസംസ്കരണ-നിർമാണ യന്ത്ര നിർമാണശാല. പാരമ്പര്യത്തിെൻറ രുചി ഒട്ടും ചോരാതെ വിഭവങ്ങളെ അതിനൂതന വ്യാവസായിക മാർഗങ്ങളിലൂടെ ആവശ്യക്കാരിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഭക്ഷ്യസംസ്കരണ മേഖലയിൽനിന്ന് ആയുർവേദിക് മരുന്നുകളുടെ ഉൽപാദനം, രാസവസ്തു നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജന സംസ്കരണം തുടങ്ങി സംരംഭകെൻറ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത മേഖലകളിലെ യന്ത്രഭാഗങ്ങളും പൂർണമായും ഓട്ടോമാറ്റിക് യന്ത്രസംസ്കരണ ശാലകളും നിർമിച്ചുവരുകയാണ് കമ്പനി. മാത്രമല്ല, കുടുംബശ്രീകൾക്ക് കീഴിലെ നൂറുകണക്കിന് ഭക്ഷ്യ ഉൽപാദന യൂനിറ്റുകളിലെ യന്ത്രങ്ങൾ ഇവിടെനിന്നുള്ളവയാണ്.
സംരംഭകത്വത്തിെൻറ തുടക്കം
പിതാവ് തടിവ്യവസായി ആയിരുന്നതിനാൽ ചെറുപ്പം മുതലേ യന്ത്രങ്ങളുമായി പരിചയമാണ്. അതിനാലുണ്ടാകുന്ന അടുപ്പത്തിെൻറ കാരണമാകാം സ്കൂൾ കാലഘട്ടത്തിൽ ചെറു യന്ത്രങ്ങൾ നിർമിക്കുമായിരുന്നെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷീൻ ആൻറണി പറയുന്നു. 18 വയസ്സുള്ളപ്പോഴാണ് പിതാവിെൻറ മരണം. ഇതിനിടെ മെക്കാനിക്കൽ എൻജിനീയറിങ് ഡിേപ്ലാമ സ്വന്തമാക്കിയിരുന്നു. ഭക്ഷ്യവ്യവസായം പച്ചപിടിക്കുന്ന സമയമായിരുന്നു അത്. ഭക്ഷ്യ സംസ്കരണ-നിർമാണ യന്ത്രങ്ങൾ വേണ്ടത്ര മാർക്കറ്റിൽ ഉണ്ടായിരുന്നില്ല. 1985ൽ 'ജനറൽ എൻജിനീയറിങ് കമ്പനി' അങ്ങനെയാണ് രൂപംകൊണ്ടത്. '90കളിൽ കമ്പനിയുടെ പേര് പൈലറ്റ് ഇന്ത്യ എന്നാക്കി. 1991ൽ ഉരുളിറോസ്റ്റർ ഇറക്കി ചലനം സൃഷ്ടിച്ചു. 2007ന് ശേഷം രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) അംഗീകാരം ലഭിക്കാനായി കമ്പനി ടൈറ്റിലിൽ പൈലറ്റ്സ്മിത്ത് ആക്കി മാറ്റംവരുത്തി.
മലയാളി തൊഴിലാളികൾ തന്നെയാണ് ശക്തി
കമ്പനിയുടെ സെൻട്രലൈസ്ഡ് രജിസ്ട്രേഡ് ഓഫിസ് ചെെന്നെയിലാണ്. എല്ലാ നിർമാണ ഫാക്ടറികളും കേരളത്തിലാണ് പ്രവർത്തിക്കുന്നത്. ബാംഗ്ലൂരിലും ഓഫിസ് ഉണ്ട്. നിലവിൽ 200 തൊഴിലാളികൾ നേരിട്ടും 250 ഓളം തൊഴിലാളികൾ അനുബന്ധ സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്നു. ജോലി ഉത്തരവാദത്തോടെ ചെയ്തുതീർക്കാനുള്ള വൈദഗ്ധ്യം പരിഗണിച്ച് മലയാളികൾ മാത്രമേ ജീവനക്കാരായുള്ളൂ. എല്ലാ കാലത്തും 20-25 വയസ്സിന് താഴേയുള്ള 15 മുതൽ 20 ശതമാനം പേരെ കമ്പനിയിൽ നിലനിർത്താൻ ശ്രമിക്കാറുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി.
പ്രശസ്ത കമ്പനികളുടെ വിശ്വാസം
പ്രശസ്തരായ 20,000 സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നുവെന്നതാണ് ബിസിനസിലെ അജയ്യരായി പൈലറ്റ്സ്മിത്ത് എന്ന കമ്പനിയെ വിലയിരുത്തുന്നതിെൻറ പ്രധാന കാരണം. മണിക്കൂറിൽ 10 ടണ്ണോളം ഉൽപാദന ശേഷിയുള്ള വലിയ ന്യൂട്രിയൻറ്സ് പ്ലാൻറുകൾ യു.കെ, മെക്സികോ, തായ്ലൻറ് എന്നിവിടങ്ങളിലേക്ക് നൽകിയത് ഏറ്റെടുത്ത ബൃഹദ് പദ്ധതികളിൽ ചിലതാണ്. ഹെൽത്ത് മിക്സിനു വേണ്ടി 400 ഓളം ഫാക്ടറികൾ രാജ്യത്ത് നിർമിച്ചു. യു.എ.ഇ, ശ്രീലങ്ക, തായ്ലൻഡ്,യു.കെ. ,യു.എസ്. മെക്സികോ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന- ഭക്ഷ്യസംസ്കരണ കമ്പനികളിലേക്ക് നിരന്തരം യന്ത്രവിതരണം നടത്തിവരുന്നുണ്ട്.
ഫാർമ ഉപകരണങ്ങൾക്കു വേണ്ടി പ്രത്യേക യന്ത്രനിർമാണവും ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്. ആയുർവേദ കമ്പനികളുടെ മേഡേണൈസേഷൻ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. ഇന്നു പല വൻകിട കമ്പനികളും കൈയടക്കി വെച്ചിരിക്കുന്ന ചോക്കലേറ്റ് നിർമാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യയും യന്ത്രോപകരണങ്ങളും പൈലറ്റ് സ്മിത്ത് വികസിപ്പിച്ചിട്ടുണ്ട്.
വേൾഡ് ഫുഡ് പ്രോഗ്രാമിെൻറ പങ്കാളി
ഇന്ത്യയിൽ പോഷകാഹാരമെത്താത്ത ഇടങ്ങളിൽ അവയെത്തിക്കാനുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിെൻറ സാങ്കേതിക പങ്കാളിയാണ് പൈലറ്റ് സ്മിത്ത്. പദ്ധതിക്ക് നേതൃത്വംനൽകുന്ന കർണാടകയിലെ സെൻറ് ജോൺസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ധാന്യോൽപാദനവുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് പ്ലാൻറുകൾ കർണാടകയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാൻ കമ്പനിയെ ചുമതലപ്പെടുത്തിയത്. ഇതിൽ ആദ്യപ്ലാൻറിെൻറ നിർമാണം പൂർത്തിയായി. വിറ്റമിനുകളും മിനറലുകളുമടങ്ങിയ പോഷകങ്ങൾ നിശ്ചിത അളവിൽ അരിയിൽ ചേർത്ത് പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്നതാണ് പദ്ധതി. മാത്രമല്ല കർണാടകയിലെ മഹിളമണ്ഡലിെൻറ കീഴിൽ 200 ചെറുകിട പദ്ധതികളുമായി സഹകരിച്ചിട്ടുണ്ട്. കേരളത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് ഭക്ഷ്യസംസ്കരണ വിഷയത്തിൽ പരിശീലനവും നൽകിവരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ മേക്ക് ഇൻ ഇന്ത്യ പരിപാടിയിലേക്ക് സംസാരിക്കാൻ അവസരം ലഭിച്ചത് അംഗീകാരമായി ചെയർമാൻ ഷീൻ ആൻറണി കരുതുന്നു. ഡൽഹിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി (നിഫ്റ്റം)യിലായിരുന്നു പ്രസേൻറഷൻ.
പുട്ടുപൊടി നിർമാണരംഗത്തെ മേൽക്കോയ്മ
മലയാളികൾക്ക് പുട്ടിനോടുള്ള ഇഷ്ടം മനസ്സിലാക്കി പുട്ടുപൊടി വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ വേണ്ട പ്രത്യേക യന്ത്രങ്ങളും സംസ്കരണ രീതികളും 1990-കളിൽ തെൻറ നേതൃത്വത്തിൽ കമ്പനിയുടെ ഡിസൈൻ റൂമിലും ലാബിലും പൈലറ്റ് പ്ലാൻറുകളിൽ നിന്നും പുറത്തിറങ്ങിയതായിരുന്നെന്ന് ഷീൻ ആൻറണി അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ ഡിസൈൻ പേറ്റൻറ് സർട്ടിഫിക്കറ്റുകളും ഉരുളി റോസ്റ്റർ, സോടിനർ(sautiner), കെ 300 എന്നിവയുടെ ട്രേഡ്മാർക്ക് സർട്ടിഫിക്കറ്റുകളും നിരത്തിയാണ് അദ്ദേഹം സ്ഥാപിക്കുന്നത്.
പൈലറ്റ് സ്മിത്ത് അവതരിപ്പിച്ച സ്റ്റീമ്ഡ് പുട്ടു പൊടിയും അത് നിർമിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയും യന്ത്രവത്കരണവും അവതരിപ്പിച്ചതു മുതൽ രംഗത്തെ ഉപഭോഗത്തിൽ വൻ വളർച്ചയും ഉണ്ടായി. ഇന്ന് ഏകദേശം 500 മെട്രിക് ടൺ പുട്ടുപൊടി യന്ത്രങ്ങളിലൂടെ ഓരോ ദിവസവും ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നു
വീട്ടിലൊരു േഫ്ലാർ മിൽ
ഒന്നര മുതൽ മൂന്നു ലക്ഷം വരെ ചെലവിൽ നിയമപ്രശ്നങ്ങളില്ലാതെ വീട്ടിലൊരു േഫ്ലാർമിൽ. അടുത്തവർഷം മാർച്ചിൽ അത് യാഥാർഥ്യമായേക്കും. മൂന്ന്- അഞ്ച് എച്ച്.പി മോട്ടോറിൽ പ്രവർത്തിക്കുന്ന മുളക്, മല്ലി തുടങ്ങിയവ പൊടിക്കാനും അത്യാവശ്യം കൊപ്ര ആട്ടാനുമായി ചെറുയന്ത്രം. മാത്രമല്ല, പൊടികൾ വീടുകളിൽ തന്നെ വിൽക്കാനായി ചെറിയ കിയോസ്കും വരാന്തയിൽ സജ്ജീകരിക്കാം. വീട്ടമ്മമാർക്ക് പരിശീലനം കൊടുത്ത് സജ്ജമാക്കാനാണ് പദ്ധതി. പദ്ധതി ഏറക്കുറെ അന്തിമ ഘട്ടത്തിലാണ്.
റെഡ് ടു ഗ്രീൻ ഫുഡ്സ്
നിങ്ങൾ ഒരു ബിസിനസ് ഐഡിയയുമായി വന്നാൽ അത് ഉൽപന്നമാക്കി തിരികെ മടങ്ങാമെന്നാണ് പൈലറ്റ് സ്മിത്ത് ഉപസ്ഥാപനമായ റെഡ് ടു ഗ്രീൻ ;സെൻറർ ഫോർ ട്രെയിനിങ്,െഡവലപ്മെൻറ് ആൻഡ് ടെക്നോളജി ഇന്നവേഷൻ ഫോർ ഫുഡ് ആൻറ് ഹെർബൽ പ്രൊഡക്സിലൂടെ നൽകുന്ന വാഗ്ദാനം. ബിസിനസ് പ്രമോഷൻ ഉൾപ്പെടെ പാഠങ്ങൾ പകർന്നുനൽകുന്ന ഭാവിയിലേക്കുള്ള ചുവടുവെപ്പാണ് ഇൗ റെഡു ടു ഗ്രീൻ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിഭാഗം. അത്യന്താധുനിക ഹൈ എൻഡ് ടെക്നോളജി വളരെ ലളിതമായി പറഞ്ഞുകൊടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെൻററാണിത്. യന്ത്രങ്ങൾക്കുണ്ടാകുന്ന സാങ്കേതിക പ്രശ്ന പരിഹാരത്തിനായി 80 വിവിധ തരം മെഷിനറികൾ ട്രയിലിന് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക മൂല്യവർധന മേഖലയിൽ വിർജിൻ ഓയിൽ, കോക്കനട്ട് മിൽക്ക് എക്സ്ട്രാക്ഷൻ, ഹെയർ ഓയിൽ, ഹെർബൽ ഉൽപന്നങ്ങൾ എന്നിവക്ക്വേണ്ട സംസ്കരണ യന്ത്രങ്ങളുടെ നിർമാണവും സജീവമാണ്. ഫാർമ ആൻഡ് കോസ്മറ്റിക് മേഖലയിലെ യന്ത്രോപകരണങ്ങൾക്കായി പ്രത്യേകം ഇൻകുബേഷൻ സെൻററും പരിശീലനകേന്ദ്രവും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.