വിദേശ പഠനം ഇനി ഏവർക്കും സാധ്യമാണ്
text_fieldsമെച്ചപ്പെട്ട ജീവിത നിലവാരവും മികച്ച ജോലി സാധ്യതകളും തേടി കേരളത്തിലെയും ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇന്ന് പല വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി പോവുന്നത്. യു.കെ, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി, അയർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇന്ന് ഒട്ടനവധി വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്.
വിദേശ വിദ്യാഭ്യാസം സമ്പന്നർക്കുള്ളതാണെന്ന് പലപ്പോഴും ആളുകൾക്കു ഒരു തെറ്റിദ്ധാരണയുണ്ട്. 2024 ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസേർച്ച് (സി.പി.പി.ആർ) എന്ന തിങ്ക് ടാങ്കിന്റെ ഏറ്റവും പുതിയ പഠനം അനുസരിച്ചു കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കേറുന്ന വിദ്യാർഥികളിൽ ശ്രദ്ധേയമായ 60 ശതമാനവും പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്ന് കണ്ടെത്തിയിരുന്നു.
വിദേശ വിദ്യാഭ്യാസം ഇന്നു ജനകീയമാക്കുന്നതിൽ ബാങ്കുകൾക്ക് ഇന്നു വലിയ പങ്കുണ്ട്. വിദേശ വിദ്യാഭ്യാസം യുജി ലെവലിൽ ആയാലും പി.ജി ലെവലിൽ ആയാലും അതിനുള്ള ഫണ്ടിംഗ് ഇന്നു ബാങ്കുകൾ അനായാസമാക്കുന്നു. അതിൽ ഏറ്റവും പ്രധാനം വായ്പ്പ അനുവദിക്കുന്ന തുകയുടെ തിരിച്ചടവിനു ലഭിക്കുന്ന മൊറട്ടോറിയം പിരീഡാണ്.
ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സിനാണെങ്കിൽ ഇന്ന് 2 വർഷം വരെ മൊറട്ടോറിയം ലഭിക്കും. യു.ജി കോഴ്സിനാണെകിൽ 3+1 വരെയും ലഭിക്കും. 15 മുതൽ 20 വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാക്കിയാൽ മതിയാവും.
കൂടുതൽ ഫ്ലെക്സിബിൾ ആയ നിബന്ധനകളും, ലിബറൽ റീപേയ്‌മെന്റ് ചട്ടങ്ങളും കുറഞ്ഞ പലിശ നിരക്കുകളും ഇന്നു കൂടുതൽ വിദ്യാർഥികളെ ബാങ്കുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുണ്ട്. ട്യൂഷൻ ഫീസ് മാത്രമല്ല ജീവിതച്ചെലവും യാത്രാ ചെലവും പഠന സാമഗ്രികൾ വാങ്ങുന്നതിനു പോലും ഇന്ന് ബാങ്ക് വായ്‌പക്കുള്ളിൽ കവർ ചെയ്യാം.
വിദേശപഠനത്തിന് അനുവദിച്ച വിദ്യാഭ്യാസ വായ്പകളുടെ എണ്ണത്തിലും വർധനയുണ്ടായി. 2013ൽ വിദേശ വിദ്യാഭ്യാസത്തിനായി ഏകദേശം 50,000 വായ്പകൾ അനുവദിച്ചു. 2023ഓടെ, ഈ എണ്ണം പ്രതിവർഷം 150,000 വായ്പകളായി വർധിച്ചു. ഇത് ഒരു ദശകത്തിൽ മൂന്നിരട്ടി വർധനവ് പ്രതിഫലിപ്പിക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പകൾക്കായി വിതരണം ചെയ്ത മൊത്തം തുക 2013ൽ ഏകദേശം 20,000 കോടി രൂപയിൽ നിന്ന് 2023ൽ ഏകദേശം 50,000 കോടി രൂപയായി വർദ്ധിച്ചു. ഇത് 15 ശതമാനത്തിലധികം വാർഷിക വളർച്ചാ നിരക്ക് പ്രതിനിധീകരിക്കുന്നു.
വിവിധ സർവകലാശാലകളും വിദേശ സർക്കാരുകളും ബ്രിട്ടീഷ് കൗൺസിൽ, ക്യാംപസ് ഫ്രാൻസ് പോലുള്ള പബ്ലിക് ഏജൻസികളും വിദ്യാർഥികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്ന തരത്തിൽ പലവിധ സ്കോളർഷിപ്പുകൾ ഇന്നു നൽകുന്നുണ്ട്.
ബ്രിട്ടീഷ് കൗൺസിൽ നൽകി വരുന്ന Chevening Scholarship, Commonwealth Scholarship, ക്യാംപസ് ഫ്രാൻസിന്റെ Charpak Scholarship, യുഎസ്സിലെ Fulbright Scholarship, വെയിൽസ് പോലുള്ള സ്ഥലങ്ങളിൽ നൽകി വരുന്ന fully-funded scholarships - ഇതെല്ലാം എടുത്തു പറയേണ്ടതാണ്.
ഈ സ്കോളർഷിപ്പുകൾ നൈപുണ്യ വികസനവും തൊഴിൽ പുരോഗതിയും മാത്രമല്ല, സാംസ്കാരിക കൈമാറ്റവും ആഗോള പൗരത്വവും പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ അനുഭവം സമ്പന്നമാക്കുകയും ചെയ്യുന്നു.
ട്രെൻഡിങ് പഠന മേഖലകൾ
സാങ്കേതികവിദ്യാപരമായും അല്ലാതെയും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തു എംപ്ലോയബിൾ ആയി നിലനിൽക്കാൻ നിരന്തരമായ അപ്സ്‌ക്കില്ലിങ് ആവശ്യമാണ്. ട്രെൻഡിങ്ങ് ആയ മേഖലകൾ എന്നു പറയുമ്പോൾ പഠന ശേഷം അവ തുറന്നിടുന്ന ജോലി സാധ്യതകളും കൂടുതലാണ് എന്ന് വേണം മനസിലാക്കാൻ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് തിയററ്റിക്കൽ പരിജ്ഞാനവും പ്രായോഗിക വൈദഗ്ധ്യവും നൽകുന്നതോടൊപ്പം സോഫ്റ്റ്‌വെയർ എൻജിനീയറിങ്, റോബോട്ടിക്സ്, ഫിനാൻസ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾക്കായി അവരെ തയ്യാറാക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ യു.കെ, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് എന്നിവ നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള പേരുകേട്ട രാജ്യങ്ങളാണ്. അയർലൻഡ്, യു.കെ പോലുള്ള രാജ്യങ്ങൾ ഡാറ്റാ സയൻസിനു പേരുകേട്ടതാണ്. മാനേജ്മെന്റ് ബിരുദധാരികൾക്കുള്ള തൊഴിൽ സാധ്യതകൾ എക്കാലവും സമൃദ്ധമാണ്. യു.കെ, ക്യാനഡ, ആസ്‌ട്രേലിയ, ജർമനി, ഫ്രാൻസ്, യു.എസ് എന്നിവയാണ് വിദേശത്ത് മാനേജ്‌മെന്റ് പഠനത്തിനു കീർത്തിയാർജിച്ച രാജ്യങ്ങൾ.
ലോകോത്തര മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിനും വിപുലമായ ശൃംഖലകൾക്കും പേരുകേട്ട പ്രശസ്തമായ സർവകലാശാലകളുടെയും ബിസിനസ് സ്‌കൂളുകളുടെയും ആസ്ഥാനമാണ് ഈ രാജ്യങ്ങൾ. യു.കെ, ജർമനി, യു.എസ്, കാനഡ എന്നിവയാണ് വിദേശത്ത് എൻജിനീയറിങ്, റോബോട്ടിക്സ്, ഹോസ്പിറ്റാലിറ്റി, ബയോ-ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഫാഷൻ ഡിസൈൻ, ബാങ്കിങ്, ആക്ച്വറിയൽ സയൻസ് എന്നീ മേഖലകലളിലും ഇന്ന് ജോലി സാധ്യത ഏറെയുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി സ്പെഷ്യലൈസേഷനകളിൽ ലഭിക്കുന്ന വൈവിധ്യവും ആഴവും വിദേശ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ആകർഷണ ഘടകമാണ്. ഇത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചു ഏറ്റവും യോജിച്ചതും ഇഷ്ടമുള്ളതുമായ കോഴ്സുകൾ മാത്രം തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുന്നു.
പ്രാക്ടിക്കൽ നൈപുണ്യ വികസനത്തിന് മുൻതൂക്കം നൽകുന്ന അധ്യാപന ശൈലിയും മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാർഥികൾക്ക് എന്നും ഒരു മുതല്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ഫീൽഡിലെ ഏറ്റവും മികച്ച പ്രഷനുകളുമായും അധ്യാപകരുമായും പല രാജ്യങ്ങളിലെ വിദ്യാർഥികളുമായും നെറ്റ്‌വർക്കിങ് ചെയ്യാനുള്ള അവസരവും കൈവരുന്നു.
ഇതുവഴി ആഗോള തലത്തിൽ തന്നെ ജോലി സാധ്യതകളും വർധിക്കുന്നു. പഠന ശേഷം രണ്ടു മുതൽ മൂന്നു വർഷം വരെ സ്റ്റേബാക്ക് ഓപ്ഷൻ ഇന്ന് ഒട്ടുമിക്ക വിദേശ രാജ്യങ്ങളും ഓഫർ ചെയ്യുന്നുണ്ട്. ഈ കാലയളവിൽ വിദ്യാർഥിക്ക് ജോലി കണ്ടെത്തിയാൽ പിന്നീട് ഇത് പെർമെനെന്റ് റെസിഡൻസി എന്ന വലിയ സ്വപ്നങ്ങളിലേക്കും വഴിതുറക്കുന്നു.
പഠന കാലയളവിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും അനുവദിക്കുന്നുണ്ട്. പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായ ജോലികള്‍ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമായിരിക്കും. മറ്റൊരു രാജ്യത്ത് പഠിക്കുന്നതിനിടയിൽ ജീവിതചെലവു നിയന്ത്രിക്കാൻ, ലോക്കൽ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുക. പ്രായോഗികമല്ലാത്ത ചെലവുകള്‍ ഒഴിവാക്കി അവസരോചിതമായി പണം സംവരിക്കുക. അടിയന്തിര സാഹചര്യങ്ങളില്‍ പണം ആവശ്യം വന്നാൽ ഇതുപകരിക്കും. പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുക.
ഷെയർഡ് അക്കോമഡേഷൻ ആവും ഏറ്റവും ഉചിതം. ഇതുവഴി വാടക ചെലവുകൾ കുറയ്ക്കാം. പ്രത്യേക ട്രാവൽ പാസുകളും, സ്റ്റുഡന്റ് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തുക. ബജറ്റിനു അനുയായമായി സാമ്പത്തിക നിയന്ത്രണം പാലിക്കുക, അതുവഴി ലളിതമായ ജീവിതശൈലി പിന്തുടരുക. മാസാന്ത്യ ബജറ്റ് തയ്യാറാക്കുക. പഠനചിലവുകള്‍, ഭക്ഷണം, യാത്രാ ചെലവുകള്‍, അവശ്യ വസ്തുക്കള്‍, വിനോദ ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി താങ്ങാവുന്ന വിധത്തില്‍ ബജറ്റ് തയാറാക്കുന്നത് നിര്‍ണായകമാണ്. ചിലതവണ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും മറ്റു പ്രധാന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സാധിക്കും
ട്യൂഷൻ ഫീസും ജീവിതച്ചെലവും എങ്ങനെ കവർ ചെയ്യും എന്നു വിദേശത്തു പഠിക്കാൻ പോവുന്ന ഓരോ വിദ്യാർത്ഥിക്കും വ്യക്തമായ ധാരണ വേണം. സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ഉണ്ടോ എന്നും ആവശ്യമെങ്കിൽ വിദ്യാഭ്യാസ വായ്‌പയുടെ സാധ്യതകളും ആരായുകയും ചെയ്യാം. വിദേശ പഠനം സുഗമമാകുന്ന കൺസൾട്ടൻസികളുടെ സേവനവും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.
കഴിഞ്ഞ 16 വർഷമായി വിദേശ വിദ്യാഭ്യാസ മേഖലയിലുള്ള ഒരു സ്ഥാപനമാണ് എഡ്‌റൂട്സ് ഇന്റർനാഷണൽ. ഇവരെ പോലെ അനുഭവസമ്പത്തും ക്രെടിബിലിറ്റിയുമുള്ള സ്റ്റഡി എബ്രോഡ് കൺസൾട്ടൻസികളുടെ സേവനം നിങ്ങളുടെ വിദേശ പഠന യാത്ര എളുപ്പമാകും എന്നതിൽ സംശയമില്ല. ഈ കാലയളവിൽ 16,500-ഓളം വിദ്യാർത്ഥികളെ വിവിധ വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പ്ലെയ്‌സ് ചെയ്ത പാരമ്പര്യമുള്ള എഡ്‌റൂട്സ് ഇൻറ്റർനാഷനലിനു ഇന്നു ലോകമെമ്പാടുമുള്ള 450-ഓളം യൂണിവേഴ്സിറ്റികളും എജ്യുക്കേഷനൽ ഇൻസ്റ്റിട്യൂഷനുകളുമായി പാർട്ണർഷിപ്പുണ്ട്.
പരിചയസമ്പന്നരായ കൗൺസില്ലേഴ്‌സിന്റെ സേവനം കരിയർ ഗൈഡൻസ്, കോഴ്സ്, യൂണിവേഴ്സിറ്റി, രാജ്യം എന്നിവയുടെ തിരഞ്ഞെടുപ്പ്, അഡ്മിഷന്റെയും ആപ്ലിക്കേഷൻ പ്രക്രിയയുടെയും സൗകര്യം, സ്കോളർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, വീസ പ്രോസസ്സിംഗിനുള്ള വിദഗ്ധ ഗൈഡൻസ്, സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ടെസ്റ്റുകൾക്കുള്ള തയ്യാറെടുപ്പ്, pre-departure and post-arrival support തുടങ്ങി വിദേശ പഠനത്തെ എല്ലാ വിധത്തിലും എളുപ്പാക്കുന്നതാണ് എഡ്‌റൂട്സിന്റെ സേവനങ്ങൾ.
വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കാം: www.edroots.com ഫ്രീ വൺ-ടു-വൺ കൗൺസിലിങ്ങിനായി ബന്ധപ്പെടാം: +91 9349 555 333
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.