വിജയത്തിന്റെ പടവുകൾ കയറി സിൽവാൻ ബിസിനസ് ഗ്രൂപ്പ്
text_fieldsമലപ്പുറം: പാർട്ണർഷിപ് സൗഹൃദത്തിലൂടെ ബിസിനസ് രംഗത്ത് വിജയത്തിന്റെ പടവുകൾ കയറുകയാണ് സിൽവാൻ ബിസിനസ് ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സിൽവാൻ മുസ്തഫ. പുത്തനത്താണിയിൽ ചെറിയ സംരംഭമായി തുടങ്ങിയ സിൽവാൻ ടൈൽസാണ് ഇന്ന് 18 ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് കുതിക്കുന്നത്. ബിസിനസിൽ ഗുണമേന്മയും വിശ്വാസ്യതയും സൗഹൃദവും മുറുകെപ്പിടിച്ചുള്ള നിലപാടാണ് തന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് സിൽവാൻ മുസ്തഫ പറയുന്നു.
ഏത് പ്രതിസന്ധിഘട്ടത്തിലും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ന്യായമായ വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ എത്തിച്ച് നൽകും. ബിസിനസിൽ ഉപഭോക്താവിന്റെ സംതൃപ്തി പ്രധാനമാണെന്നും മുസ്തഫ പറഞ്ഞു. സ്ഥാപനത്തിന്റെ ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന ജീവനക്കാരും മുന്നോട്ടുള്ള കുതിപ്പിൽ സഹായകരമായി നിലകൊള്ളുന്നു. 18 സംരംഭങ്ങളിലായി 400ഓളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് വേണ്ടി സിൽവാൻ ചാരിറ്റി ഗ്രൂപ്പും പ്രവർത്തിക്കുന്നു.
2007ൽ രണ്ട് മുറികളിൽനിന്ന് തുടങ്ങിയ സിൽവാൻ ടൈൽസിന്റെ ശാഖകൾ 17 വർഷംകൊണ്ട് വളാഞ്ചേരി, പുത്തനത്താണി, ആലുവ, പാലക്കാട്, എടവണ്ണ, മഞ്ചേരി, പട്ടാമ്പി, പെരിന്തൽമണ്ണ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കൂടാതെ സിൽവാൻ ലൈറ്റ്, സിൽവാൻ സ്റ്റീൽ, സിൽവാൻ ഇന്റീരിയർ സംരംഭങ്ങളും സിൽവാൻ ഗ്രൂപ് നടത്തുന്നുണ്ട്. 14 ജില്ലകളിലായി 10 ലക്ഷത്തോളം ഉപഭോക്താക്കളെ സ്വന്തമാക്കാൻ സാധിച്ചതും നേട്ടമാണ്.
പ്രവാസജീവിതം കഴിഞ്ഞ് ബിസിനസിൽ
1984ൽ പുത്തനത്താണിയിൽ കരിങ്കപാറ കുഞ്ഞിമൊയ്തീൻ -ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച സിൽവാൻ മുസ്തഫ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബി.കോം ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെ ഗൾഫിലേക്ക് തിരിക്കുകയായിരുന്നു. തിരിച്ചുവന്നാണ് നാട്ടിലെ ബിസിനസ് ഏറ്റെടുത്തത്. പാർട്ണർമാരായ വി.പി. സൈതാലിക്കുട്ടി, കെ.പി. ഫൈസൽ, വി.പി. സുഹൈബ് എന്നിവരുടെ സഹകരണത്തോടെ ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. സംരംഭകൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോട്ടിവേഷൻ സ്പീക്കർ എന്നീ തലങ്ങളിൽ പ്രശസ്തനാണ് സിൽവാൻ മുസ്തഫ.
ബിസിനസ് ആഗോളതലത്തിൽ വിപുലീകരിക്കും
സിൽവാൻ ബിസിനസ് ഗ്രൂപ് സംരംഭശൃംഖല വ്യാപിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 2030ഓടെ 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തരത്തിലാണ് ബിസിനസ് തയാറാക്കിയിരിക്കുന്നത്. ഇതിനായി സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് വലിയ നിക്ഷേപമാണ് സിൽവാൻ ഗ്രൂപ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്കും നിക്ഷേപിക്കാൻ അവസരമുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് ആനുകൂല്യങ്ങളും കൃത്യമായ ലാഭവിഹിതവും നൽകാൻ ഗ്രൂപ് സംവിധാനമൊരുക്കിയിട്ടുണ്ട്. ബിസിനസിൽ നിക്ഷേപം ലഭിച്ചാൽ ഗ്രൂപ്പിന് കീഴിൽ തന്നെയുള്ള കുട്ടികൾക്ക് നൽകുന്ന ബേബി വിറ്റ ആഗോളാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും. ഇതിനായി ബംഗളൂരു ഫുഡ്പാർക്കിൽ ഫാക്ടറി സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണ്. ആഗോളതലത്തിൽ 10 ലക്ഷം കുട്ടികൾക്ക് സൗജന്യമായി പോഷകാഹാരം നൽകാനും പദ്ധതിയുണ്ട്. തങ്ങളുടെ ആശയത്തിന് സംരംഭകരിൽനിന്നും പ്രവാസികളിൽനിന്നും മികച്ച പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിൽവാൻ ഗ്രൂപ്.
കൂടുതല് വിവരങ്ങള്ക്ക് സന്ദര്ശിക്കുക : https://youtube.com/@silvanmusthafa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.