സർക്കാർ േജാലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക്; ഒടുവിൽ കോടികളുടെ വിറ്റുവരവുള്ള കമ്പനികളുടെ ഉടമകൾ
text_fieldsജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. നിശ്ചിത വരുമാനം സ്ഥിരമായി ലഭിക്കുകയാണെങ്കിൽ അത്തരമൊരു ജോലി ചെയ്യാനായിരിക്കും ഭൂരിപക്ഷം വരുന്ന ഇന്ത്യൻ മധ്യവർഗക്കാർക്കും താൽപര്യം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭൂരിപക്ഷം പേരും തെരഞ്ഞെടുക്കുക സർക്കാർ ജോലിയായിരിക്കും. എന്നാൽ, സ്ഥിര വരുമാനമുള്ള സർക്കാർ ജോലി ഉപേക്ഷിച്ച് വ്യവസായ സംരംഭം തുടങ്ങി വിജയിച്ച രണ്ട് യുവാക്കൾ, ഇന്ത്യൻ വ്യവസായ രംഗത്ത് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചവരാണ്.
ടെറസിന് മുകളിലെ ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് 639 കോടി വിറ്റുവരവുള്ള സ്ഥാപനമുണ്ടാക്കിയാണ് പ്രമോദ് ഗുപ്ത എന്ന യുവ എൻജിനീയർ ശ്രദ്ധേയനായത്. 1975കളുടെ തുടക്കത്തിൽ പഴയ ഡൽഹിയിലെ ഒരു വീട്ടിന്‍റെ ടെറസിന് മുകളിൽ ഇലക്ട്രോണിക് വസ്തുക്കൾ വിൽക്കുന്ന കടയുണ്ടായിരുന്നു. ഈ കടയിലേക്ക് അപ്രതീക്ഷിതമായാണ് പ്രമോദ് ഗുപ്തയെന്ന ചെറുപ്പക്കാരൻ കടന്നു വരുന്നത്. സർക്കാർ ജോലി മടുത്ത് വ്യവസായിയാവണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഗുപ്ത അവിടേക്ക് എത്തിയത്. പി.ജി ഇലക്ട്രോപ്ലാസ്റ്റ് ലിമിറ്റഡ് എന്ന 639 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന്‍റെ പിറവിയായിരുന്നു പിന്നീട് സംഭവിച്ചത്.
ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ പ്രമുഖ ടി.വി നിർമാതാക്കളായി പ്രമോദ് ഗുപ്തയുടെ സ്ഥാപനം മാറി. ഇന്ത്യക്കാരുടെ വീട്ടകങ്ങളിലേക്ക് ഒനിഡയെന്ന ടി.വിയുമായി പ്രമോദ് ഗുപ്തിയും കമ്പനിയും എത്തി. ടി.വി നിർമാണത്തിൽ തിരിച്ചടിയേറ്റതോടെ പ്ലാസ്റ്റിക് മോൾഡഡ് കംപോണന്‍റുകളുടെ നിർമാണത്തിലേക്ക് കടന്നു. പ്രമോദ് ഗുപ്തയുടെ മരണശേഷം മകൻ വികാസ് ഗുപ്ത സ്ഥാപനമേറ്റെടുത്തു. കോവിഡ് ചെറിയ പ്രതിസന്ധി ഉയർത്തുന്നുണ്ടെങ്കിലും വലിയ തിരിച്ചടികളില്ലാതെ സ്ഥാപനത്തിന്‍റെ പ്രവർത്തനം കൊണ്ട് പോകാൻ വികാസിനും സാധിക്കുന്നു.
പ്രമോദ് ഗുപ്തക്ക് സമാനമായ കഥ തന്നെയാണ് ശ്യാം എസ്. ആര്യ എന്ന യുവാവിേന്റത്. 1986കളിൽ കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിെല സീനിയർ സയന്‍റിസ്റ്റായ ശ്യാം ആ ജോലി ഉപേക്ഷിച്ചാണ് സംരംഭകത്വത്തിലേക്ക് കടക്കുന്നത്. ഭാര്യ ഹരീന്ദറുമായി ചേർന്ന് ഫരീദാബാദിലെ ഫുഡ് ഡ്രഗ് റിസേർച്ച് അനലിറ്റിക്കൽ ലാബ് എന്ന സ്വകാര്യ സ്ഥാപനം വാങ്ങി. അവിടെ ഹെയർ കളർ യൂണിറ്റിന്‍റെ പ്രവർത്തനം ആരംഭിച്ചു. 2008 വരെ വളർച്ചയിലായിരുന്ന സ്ഥാപനത്തിന് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടിേയറ്റു. എന്നാൽ, ആ തളർച്ചയിൽ പതറാതെ ഇൻഡസ് വാലിയെന്ന സ്ഥാപനവുമായി വീണ്ടും ശ്യാം രംഗത്തെത്തുകയും വിജയം കൈവരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.