വിപണി ഇടപെടലിന് ബജറ്റിൽ 2000 കോടി; വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: വിലക്കയറ്റ ഭീഷണി പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ ശക്തമായ വിപണി ഇടപെടലിന് 2000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമയോചിതമായ ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചു. വിലക്കയറ്റത്തെ നേരിടുന്നതിനുള്ള പണം നീക്കിവെച്ചിരുന്നു. 2022-23 ബജറ്റ് അവതരിപ്പിക്കുമ്പോൾ ലോകത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണാൻ സർക്കാറിന് സാധിച്ചിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ ഏറ്റവും കുറവ് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തപ്പെട്ടതാണ്. എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഉജ്വല നേട്ടമാണ്.
പുറംലോകവുമായി ഏറെ ഇഴുകിചേർന്നാണ് കേരളത്തിന്‍റെ സമ്പദ്ഘടന പ്രവർത്തിക്കുന്നത്. അതിനാൽ പുറംലോകത്തെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് മാത്രമേ വികസന-ധനകാര്യ മാനേജ്മെന്‍റ് നടപ്പാക്കാൻ സാധിക്കൂവെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.