
പാൻ- ആധാർ ബന്ധിപ്പിച്ചോ? ജൂൺ 30 വരെയാണ് സമയം, എങ്ങനെ ബന്ധിപ്പിക്കാം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടിനൽകിയിരുന്നു. നേരത്തേ മാർച്ച് 31 വരെയായിരുന്നു സമയം. പിന്നീട് ജൂൺ 30 വരെ നീട്ടി. സമയം നീട്ടിയത് ആശ്വാസമായിരുന്നുവെങ്കിലും നീട്ടിയ സമയം അവസാനിക്കാൻ ഇനി ഒമ്പതു നാൾ മാത്രവും.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിലോ?
10,000 രൂപ പിഴയടക്കണം. കൂടാതെ പാൻ കാർഡ് പ്രവർത്തന രഹിതമാകുകയും ചെയ്യും. 2021 ലെ ധനകാര്യ ബില്ലിന്‍റെ ഭേദഗതിയിലാണ് 1961ലെ ആദായ നികുതി നിയമത്തിൽ പുതിയ വിഭാഗം (സെഷൻ 234എച്ച്) കൂട്ടിച്ചേർത്തത്.
പാൻ കാർഡ് പ്രവർത്തന രഹിതമായാൽ വ്യക്തിക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. കൂടാതെ നിർണായകമായ പല ഇടപാടുകൾക്കും ആധാർ കാർഡും പാൻ കാർഡും അത്യന്താപേക്ഷിതവും. ആദായ നികുതി റിേട്ടൺ ഫയലിങ്, സർക്കാർ ആനുകൂല്യങ്ങൾ, പാചക വാതക സബ്സിഡി, സ്കോളർഷിപ്പുകൾ, പെൻഷൻ തുടങ്ങിയവക്ക് ആധാർ കാർഡും പാൻ കാർഡും ആവശ്യമായി വരും. പാൻ കാർഡ് പ്രവർത്തന രഹിതമാകുന്നതോടെ ഇവയെല്ലാം ലഭിക്കാതെയാകും.
എങ്ങനെ ബന്ധിപ്പിക്കം?
പാനും ആധാർ കാർഡും ബന്ധിപ്പിക്കാൻ നിരവധി വഴികളുണ്ട്.
1. 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ച് ആധാർ പാനുമായി ബന്ധിപ്പിക്കാം.
2. ഇ ഫയലിങ് വെബ്സൈറ്റിലൂടെ ഈ േസവനം ലഭ്യമാകും.
3. പാൻ സർവിസ് സെന്‍ററിലെത്തി നേരിട്ട് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകി ആധാറുമായി ബന്ധിപ്പിക്കാം.
പാൻ -ആധാർ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?
1. ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വൈബ്സൈറ്റായ www.incometax.gov.in ൽ പ്രവേശിക്കുക
2. ഹോം പേജിൽ Quick links വിഭാഗത്തിൽ 'ലിങ്ക് ആധാർ' എന്ന മെനു ഉണ്ടായിരിക്കും
3. ലിങ്ക് ആധാർ മെനുവിൽ ക്ലിക്ക് ചെയ്യുേമ്പാൾ 'Know About your Aadhaar PAN linking Status' എന്ന മെനു പ്രത്യക്ഷെപ്പടും
4. അതിൽ ക്ലിക്ക് ചെയ്യുേമ്പാൾ പുതിയ വിൻഡോ ഓപ്പണായി വരും. അവിടെ നിങ്ങളുടെ ആധാർ കാർഡിന്‍റെയും പാൻ കാർഡിന്‍റെയും വിവരങ്ങൾ നൽകണം
5. വിവരങ്ങൾ നൽകിയതിന് ശേഷം 'View Link Aadhaar Status' എന്ന മെനുവിൽ ക്ലിക്ക് ചെയ്യണം
6. ഇപ്പോൾ ആധാർ -പാൻ സ്റ്റാറ്റസ് ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.