വിവാദങ്ങൾക്കിടെ ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി; ചടങ്ങിൽ ബെഞ്ചമിൻ നെതന്യാഹുവും
text_fieldsടെൽ അവീവ്: ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് വ്യവസായി ഗൗതം അദാനി. 1.2 ബില്യൺ യു.എസ് ഡോളറിനാണ് തുറമുഖത്തിന്റെ നിയന്ത്രണം അദാനി വാങ്ങിയത്. മെഡിറ്റനേറിയൻ തീരനഗരത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇസ്രായേലിൽ വലിയ നിക്ഷേപകങ്ങൾക്കും അദാനിക്ക് പദ്ധതിയുണ്ട്. ടെൽ അവീവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും അദാനി തുറക്കും.
അദാനിയുമായുള്ള ഹൈഫ തുമുഖ ഇടപാട് ഇസ്രായേലിനെ സംബന്ധിച്ചടുത്തോളം വലിയൊരു നാഴികകല്ലാണെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പല തരത്തിലും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖങ്ങളിലൊന്നാണ് ഹൈഫ.
ഒന്നാം ലോക മഹായുദ്ധത്തിൽ ഹൈഫ നഗരത്തെ മോചിപ്പിച്ചത് ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യമാണ്. ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ ഹൈഫ പോർട്ടിനെ മോചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി വിവിധതലങ്ങളിലുള്ള ബന്ധം വർധിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.