ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക വളർച്ചയുടെ പകുതി സംഭാവന ചെയ്യുന്നു -ഐ.എം.എഫ്
text_fieldsന്യൂഡൽഹി: വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക വളർച്ചയുടെ പകുതി സംഭാവന ചെയ്യുന്നുവെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്). ഐ.എം.എഫ് പുറത്തിറക്കിയ റീജനൽ ഇക്കണോമിക് ഔട്ട് ലുക്ക്-ഏഷ്യ ആൻഡ് പസഫിക് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2023ൽ ഏഷ്യ-പസഫിക് മേഖല മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. 2022 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 4.6 ശതമാനമാണ് 2023ലെ വളർച്ചാ നിരക്ക്. 2022ൽ ഇത് 3.8 ശതമാനമായിരുന്നു. ആഗോള വളർച്ചയുടെ 70 ശതമാനം സംഭാവന ചെയ്യുന്നത് ഏഷ്യ-പസഫിക് മേഖലയാണെന്നും റിപ്പോർട്ട് വിവരിക്കുന്നു.
2023 എന്നത് ആഗോള സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്ന വർഷമാണ്. പണനയത്തിൽ കൂടുതൽ ശക്തമാക്കുന്നതും യുക്രെയ്ൻ-റഷ്യൻ യുദ്ധം തുടരുന്നതുമാണ് സാമ്പത്തിക ഭാരം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.
തുടരുന്ന പണപ്പെരുപ്പ സമ്മർദങ്ങളും അമേരിക്കയിലെയും യൂറോപ്പിലെയും സമീപകാലത്ത് ഉടലെടുത്ത സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളും സാമ്പത്തിക മേഖലക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും ഐ.എം.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.