ഓട്ടോ ഡെബിറ്റ് സംവിധാനം തൽക്കാലത്തേക്ക് തടസപ്പെടില്ല; പുതിയ നയം നടപ്പിലാക്കുന്നത് നീട്ടിവെച്ച് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിലെ ഓട്ടോ ഡെബിറ്റ് സംവിധാനം തൽക്കാലത്തേക്ക് തടസപ്പെടില്ല. 5000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കളുടെ മുൻകൂർ അനുമതി തേടണമെന്ന ഉത്തരവ് നടപ്പാക്കുന്നത് ആർ.ബി.ഐ നീട്ടിവെച്ചു. സെപ്തംബർ 30 വരെയാണ് ഉത്തരവ് നീട്ടിവെച്ചത്.
നേരത്തെ ഏപ്രിൽ ഒന്ന് മുതൽ പുതിയ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ആർ.ബി.ഐ നിർദേശം. ഇതുപ്രകാരം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ടെലികോം സേവനദാതാക്കൾ, മ്യൂച്ചൽഫണ്ട് കമ്പനികളുടെയെല്ലാം ഇടപാടുകൾ എന്നിവയെല്ലാം തടസപ്പെടുമായിരുന്നു. ആർ.ബി.ഐയുടെ പുതിയ നീക്കത്തെ ബാങ്കുകൾ എതിർത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്കുകളുടെ എതിർപ്പ്. ഏപ്രിൽ ഒന്നിന് നടക്കേണ്ട ഇടപാടിന് ബാങ്കുകൾ അക്കൗണ്ട് ഉടമകൾക്ക് അറിയിപ്പ് നൽകാതിരുന്നതും പ്രതിസന്ധിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.