വായ്പകുടിശ്ശിക പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈടാക്കാനാവില്ല; നിർണായക വിധിയുമായി ഹൈകോടതി
text_fieldsന്യൂഡൽഹി: ബാങ്കുകളിലെ വായ്പ കുടിശ്ശിക പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈടാക്കാനാവില്ലെന്ന നിർണായക വിധിയുമായി ഗുജറാത്ത് ഹൈകോടതി. വായ്പയെടുത്ത ആളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും 85,380 രൂപ ഈടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.
ഗുജറാത്തിലെ സ്റ്റീൽ ആൻഡ് പൈപ്പ് നിർമ്മാണ കമ്പനിക്കാണ് ബാങ്ക് വായ്പ നൽകിയത്. ഇതിന്റെ ഉടമസ്ഥരിൽ ഒരാൾ രാജേന്ദ്ര ഷാ എന്നയാളായിരുന്നു. ഷായുടെ പി.പി.എഫ് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡയിലായിരുന്നു. തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് ഷായുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. 2020 ജൂണിലാണ് പണം പിൻവലിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്നാണ് കോടതിയിൽ കേസ് നൽകിയത്.
നിലവിലെ നിയമമനുസരിച്ച് വായ്പ തിരിച്ചടച്ചില്ലെങ്കിൽ അത് എടുത്തയാളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ.എസ് സുപേയ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.