Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്​കാരങ്ങളെ ബൈഡൻ ഭരണകൂടം സ്വാഗതം ചെയ്​തുവെന്ന്​ നിർമല

text_fields
bookmark_border
കേന്ദ്രസർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്​കാരങ്ങളെ ബൈഡൻ ഭരണകൂടം സ്വാഗതം ചെയ്​തുവെന്ന്​ നിർമല
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്​കാരങ്ങളെ ജോ ബൈഡ​െൻറ നേതൃത്വത്തിലുള്ള യു.എസ്​ സർക്കാറും അമേരിക്കയിലെ കോർപ്പറേറ്റ്​ മേഖലയും സ്വാഗതം ചെയ്​തുവെന്ന അവകാശവാദവുമായി ധനമന്ത്രി നിർമല സീതാരാമൻ.

യു.എസ്​ ആവശ്യപ്പെട്ട ചില നികുതി പരിഷ്​കാരങ്ങൾ നടപ്പാക്കിയതിനെ അവർ സ്വാഗതം ചെയ്​തുവെന്ന്​ നിർമല സീതാരാമൻ പറഞ്ഞു. യു.എസ്​ സന്ദർശനത്തിനിടെ നടത്തിയ വാർത്തസമ്മേളനത്തിലാണ്​ ധനമന്ത്രിയുടെ പരാമർശം. യു.എസിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്​ച നടത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

യു.എസുമായുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധനമന്ത്രി വ്യക്​തമാക്കി. വൈകാതെ ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകും. യു.എസുമായി നിക്ഷേപക കരാറുണ്ടാക്കുന്നതിനാണ്​ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഐ.എം.എഫി​േൻറയും ലോക ബാങ്കി​േൻറയും യോഗങ്ങളിലും ധനമന്ത്രി പ​ങ്കെടുത്തിരുന്നു. ​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കരകയറ്റുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ യോഗങ്ങളിൽ വിശദീകരിച്ചുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharaman
News Summary - Biden admin, US companies welcomed economic reforms by India: Sitharaman
Next Story