സമ്പദ്വ്യവസ്ഥയിൽ തകർച്ച; ബജറ്റിന് മുമ്പ് മോദി സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച മോദി സാമ്പത്തിക വിദഗ്ധരെ കാണുമെന്നാണ് റിപ്പോർട്ട്. കോവിഡിനെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നത്.
നീതി ആയോഗാണ് വെർച്വലായി യോഗം സംഘടിപ്പിക്കുന്നത്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറും സി.ഇ.ഒ അമിതാഭ് കാന്തും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 7.5 ശതമാനത്തിന്‍റെ ഇടിവുണ്ടാവുമെന്നാണ് ആർ.ബി.ഐ പ്രവചനം. എന്നാൽ, ലോകബാങ്ക് പ്രവചിക്കുന്നത് ഇടിവ് 10.3 ശതമാനമാവുമെന്നാണ്. 9.6 ശതമാനം തകർച്ചയുണ്ടാവുമെന്ന് ഐ.എം.എഫ് വ്യക്തമാക്കുന്നു.
അതേസമയം, പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുകയാണ്. സെപ്തംബറിൽ 7.5 ശതമാനത്തിന്‍റെ ഇടിവാണ് ജി.ഡി.പിയിൽ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.