ബജറ്റ്: ഏറ്റവും കൂടിയ വിഹിതം ലഭിച്ചത് പ്രതിരോധ മന്ത്രാലയത്തിന്, 6,21,940 കോടി
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്. ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പ്രഖ്യാപിച്ചത് 6,21,940 കോടി രൂപയാണ്. മുൻ ബജറ്റിനേക്കാൾ 4.79 ശതമാനം വർധനയാണിത്. മൊത്തം ബജറ്റിന്റെ 13 ശതമാനവും പോയത് പ്രതിരോധ മന്ത്രാലയത്തിലേക്കാണ്.
മറ്റ് എല്ലാ മന്ത്രാലയങ്ങളിലും വെച്ച് കൂടുതൽ തുകയാണ് പ്രതിരോധ വകുപ്പിന് അനുവദിച്ചത്. സമ്പന്നവും സ്വാശ്രയവുമായ ‘വിക്ഷിത് ഭാരത്’ എന്നതിലേക്ക് നീങ്ങാൻ ബജറ്റ് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യയിലും നിർമ്മാണത്തിലും സ്വയം ആശ്രയം പ്രോത്സാഹിപ്പിക്കുക, സായുധ സേനയെ ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിന്നും എംഎസ്എംഇകളിൽ നിന്നുമുള്ള സാങ്കേതിക മുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്ന തിനും വേണ്ടി 518 കോടി രൂപയാണ് അനുവദിച്ചത്. 2024-25 ലെ ബജറ്റിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന് ബജറ്റിൽ അനുവദിച്ച തുക 6,500 കോടിയാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് 2024-25 സാമ്പത്തിക വർഷത്തിൽ 7,651.80 കോടി രൂപയാണ് ലഭിക്കുക. 3500 കോടി രൂപ മൂലധന ചെലവിനായി നീക്കിവെച്ചിട്ടുണ്ട്. ഉയർന്നുവരുന്ന നാവിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മറ്റ് രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിനുമുള്ള കോസ്റ്റ് ഗാർഡിന്റെ കഴിവുകൾ ഇത് കാരണം വർധിക്കുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.