100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസ്
text_fieldsന്യൂഡൽഹി: 2021 ജനുവരി മുതൽ പ്രതിവർഷം 100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. 500 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഇ-ഇൻവോയിസ് നിർബന്ധമാക്കിയിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും വിൽപനക്കാർക്കും വാങ്ങുന്നവർക്കും പെട്ടെന്ന് വിവരങ്ങൾ ലഭിക്കാൻ സംവിധാനം സഹായിക്കുമെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൻ പാണ്ഡേ പറഞ്ഞു.
ഒക്ടോബർ ഒന്നിന് പുതിയ സംവിധാനം നിലവിൽ വന്നതിന് ശേഷം 69.5 ലക്ഷം ഇൻവോയിസ് റഫറൻസ് നമ്പറുകൾ നൽകിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യ ദിവസം 8.40 ലക്ഷം ഐ.ആർ.എൻ നമ്പറുകളാണ് 8453 പേർക്കായി നൽകിയത്.
രണ്ടാം ദിവസം ഏകദേശം 13.69 ലക്ഷം ഐ.ആർ.എൻ നമ്പറുകളും നൽകിയിട്ടുണ്ട്. നിലവിലുള്ള ഇ-വേ ബിൽ സംവിധാനത്തിെൻറ ഭാഗമായാണ് ഇ-ഇൻവോയിസ് സിസ്റ്റം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.