Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഉൽപന്ന നിർമാണമേഖലക്ക്​...

ഉൽപന്ന നിർമാണമേഖലക്ക്​ 1.46 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച്​ കേന്ദ്രസർക്കാർ

text_fields
bookmark_border
ഉൽപന്ന നിർമാണമേഖലക്ക്​ 1.46 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച്​ കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: രാജ്യത്തെ ഉൽപന്ന നിർമാണമേഖലക്കായി 1.46 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്​ കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്​ഡ്​ ഇൻസെൻറീവ്​(പി.എൽ.ഐ) സ്​കീമിൽ ഉൾപ്പെടുത്തിയാവും ആനുകൂല്യങ്ങൾ നൽകുക. ഇന്ത്യയിൽ വിവിധ കമ്പനികളുടെ ഉൽപാദനം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ്​ പദ്ധതി. ഇതുവഴി ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാമെന്നും കേന്ദ്രസർക്കാർ കണക്ക്​ കൂട്ടുന്നു.

ഇലക്​ട്രിക്​ ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ, സ്​റ്റീൽ, ഓ​ട്ടോമൊബൈൽ, ടെലികോം, ടെക്​സ്​റ്റൈൽ, ഭക്ഷ്യ ഉൽപാദനം, സോളാർ ഉൽപന്നങ്ങൾ തുടങ്ങിയവക്കാവും ആനുകൂല്യം ലഭിക്കുക. ഓ​ട്ടോമൊബൈൽ മേഖലക്കായി 57,042 കോടിയാണ്​ നീക്കിവെച്ചത്​. അഡ്വാൻസ്​ കെമിസ്​ട്രി സെൽ ബാറ്ററി എന്നിവക്കായി 18,100 കോടിയും നീക്കിവെച്ചിട്ടുണ്ടെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

ധനമന്ത്രി നിർമ്മല സീതാരാമനും കേന്ദ്രമന്ത്രി പ്രകാശ്ജാവേദ്​ക്കറും ചേർന്നാണ്​ കേന്ദ്രസർക്കാറി​െൻറ തീരുമാനം പ്രഖ്യാപിച്ചത്​. പദ്ധതിയിലൂടെ ഇന്ത്യ നിർമാണപ്രവർത്തനങ്ങളുടെ ഹബായി മാറുമെന്ന്​ ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanPLI scheme
News Summary - Cabinet approves PLI scheme worth Rs 1.46 lakh crore for 10 sectors
Next Story