ബി.എസ്.എൻ.എല്ലിനെ കരകയറ്റാൻ 89,000 കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. 89,047 കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പാക്കേജ് സംബന്ധിച്ച് ധാരണയായത്.
4ജി, 5ജി സ്പെക്ട്രം അനുവദിക്കുന്നത് ഉൾപ്പടെയുള്ളവയുള്ളവയാവും ബി.എസ്.എൻ.എല്ലിൽ നടപ്പിലാക്കുക. ഇതോടെ ബി.എസ്.എൽ.എല്ലിന്റെ മൂലധനം 1,50,000 കോടിയിൽ നിന്നും 2,10,00 കോടിയായി വർധിക്കും. ബി.എസ്.എൻ.എല്ലിനെ സുസ്ഥിരമായി സർവീസ് നൽകുന്ന സേവനദാതാവായി മാറ്റിയെടുത്ത് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ പോലും സേവനം നൽകാൻ പ്രാപ്തമാക്കുകയാണ് പാക്കേജിന്റെ പ്രധാനലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ ബി.എസ്.എൻ.എൽ 4ജി നെറ്റ്‍വർക്കിലേക്ക് പൂർണമായും മാറാനുള്ള ശ്രമത്തിലാണ്. എന്നാൽ, പൊതുമേഖല കമ്പനിയുടെ എതിരാളികളെല്ലാം 5ജിയിലേക്ക് മാറിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് ഇന്ന് ബി.എസ്.എൻ.എൽ നേരിടുന്ന പ്രധാനവെല്ലുവിളി. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.
2019ലാണ് ബി.എസ്.എൻ.എല്ലിനായുള്ള ആദ്യത്തെ പുനരുജ്ജീവന പാക്കേജ് അവതരിപ്പിച്ചത്. 69,000 കോടിയുടേതായിരുന്നു പാക്കേജ്. പിന്നീട് 2022ൽ 1.64 ലക്ഷം കോടിയുടെ പാക്കേജും കൊണ്ടുവന്നു. രണ്ട് പാക്കേജുകളും ബി.എസ്.എൻ.എല്ലിന് ഗുണകരമായെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.