വൻ പ്രഖ്യാപനം: സർക്കാറിന്‍റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഭൂമിവിൽക്കാൻ പ്രത്യേക കോർപ്പറേഷൻ
text_fieldsന്യൂഡൽഹി: സർക്കാറിന്‍റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഭൂമിവിൽക്കാൻ പ്രത്യേക കോർപ്പറേഷൻ. നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷനാണ് കേന്ദ്രസർക്കാർ രൂപം നൽകിയത്. പുതിയ സ്ഥാപനത്തിന് 5000 കോടി ഓഹരി മൂലധനവും 150 കോടിയുടെ പെയ്ഡ് അപ് ഷെയർ കാപ്പിറ്റലുമുണ്ടാവും. കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
സർക്കാറിന്‍റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തികൾ പണമാക്കി മാറ്റുകയാണ് കോർപ്പറേഷന്‍റെ ലക്ഷ്യം. 3400 ഏക്കറോളം വരുന്ന ഭൂമി ഇത്തരത്തിൽ ഉപയോഗിക്കാതെയുണ്ടെന്നാണ് കണക്ക്. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ, ബി&ആർ, ഭാരത് പെട്രോളിയം, ഭെമൽ, എച്ച്.എം.ടി തുടങ്ങിയ സ്ഥാപനങ്ങളുടേയെല്ലാം ആസ്തികൾ പണമാക്കി മാറ്റും.
നേരത്തെ കേന്ദ്രബജറ്റിൽ കേന്ദ്രസർക്കാറിന്‍റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തി പണമാക്കാൻ പ്രത്യേക സ്ഥാപനത്തിന് രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.