ചൈന വളരും; ഉത്തേജക പാക്കേജ് പിൻവലിക്കരുതെന്ന് ലോകബാങ്ക്
text_fieldsബെയ്ജിങ്: ചൈന അടുത്ത സാമ്പത്തിക വർഷവും ഉത്തേജക പാക്കേജുകൾ തുടരണമെന്ന് ലോകബാങ്ക്. സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാവുേമ്പാൾ ഉത്തേജക പാക്കേജുകൾ പിൻവലിക്കരുതെന്ന് ലോകബാങ്ക് നിർദേശിച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥ രണ്ട് ശതമാനം നിരക്കിലാവും ഇൗ വർഷം വളരുക. അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 7.9 ശതമാനമായി ഉയരും.
സ്വകാര്യ മേഖലയിലെ നിക്ഷേപവും ഉപഭോഗം ഉയരുന്നതുമായിരിക്കും ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുക. എന്നാൽ, ഉത്തേജക പാക്കേജിൽ നിന്ന് പിന്നാക്കം പോയാൽ അത് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകുന്ന സഹായം ചൈന തുടരണം. ഇത് ഉയർത്താനുള്ള നടപടികൾ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ലോകബാങ്ക് നിർദേശിച്ചു. ഉത്തേജക പാക്കേജിൽ വെട്ടിചുരുക്കലുണ്ടാവുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സൂചന നൽകിയതിന് പിന്നാലെയാണ് ലോകബാങ്കിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.