സംഘർഷങ്ങൾക്കിടയിലും ചൈനയെ ആശ്രയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: നിയന്ത്രണരേഖക്ക് സമീപം സംഘർഷം ശക്തമായപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന. ലഡാക്കിലുൾപ്പടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യയിലേക്ക് കൂടുതൽ ഇറക്കുമതി നടത്തിയ രാജ്യം ചൈനയാണ്. 2020ൽ 58.71 ബില്യൺ ഡോളറിന്‍റെ ഇറക്കുമതിയാണ് ചൈന ഇന്ത്യയിലേക്ക് നടത്തിയത്.
വാണിജ്യമന്ത്രി ഹർദീപ് ദിങ് പുരി ലോക്സഭയിലാണ ഇക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസ് എം.പി മാലാ റോയിയുടെ ചോദ്യത്തിനാണ് വാണിജ്യ മന്ത്രിയുടെ മറുപടി. ചൈനയെ കൂടാതെ യു.എസ്.എ, യു.ഇ.എ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത്.
യു.എസ് (26.89 ബില്യൺ ഡോളർ), യു.ഇ.എ (23.96 ബില്യൺ ഡോളർ), സൗദി അറേബ്യ(17.73 ബില്യൺ ഡോളർ), ഇറാഖ്(16.26 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.