തെളിവുണ്ടായിട്ടും ക്ലീൻ ചിറ്റ്
text_fieldsന്യൂഡൽഹി: അദാനിയുടെ ഓഹരി തട്ടിപ്പ് കണ്ടെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ് (ഡി.ആർ.ഐ) ഇതിനെ തുടർന്ന് 2014 മേയ് 14ന് കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു.
ഡി.ആർ.ഐ മേധാവി നജീബ് ഷാ അദാനി ഗ്രൂപ്പിനെ കുറിച്ച് സെബിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇന്ത്യയിൽനിന്ന് യു.എ.ഇ വഴി മൊറീഷ്യസിലേക്ക് ഫണ്ട് കടത്തിയെന്നും അത് തിരികെ അദാനി ഓഹരികളിൽ നിക്ഷേപിച്ചുവെന്നും അതേ കുറിച്ച് അന്വേഷിക്കണമെന്നും അദാനി ഗ്രൂപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നതിന് മുമ്പ് 2013 ജനുവരിയിൽ കത്തെഴുതുകയും ചെയ്തു.
എന്നാൽ, അതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി. ഡി.ആർ.ഐയുടെ ഫയലിൽ അദാനിയുടെ തട്ടിപ്പിന്റെ മുഴുവൻ തെളിവുകളുമുണ്ടായിട്ടും 2017ൽ അധികൃതർ അദാനിക്ക് ക്ലീൻ ചിറ്റ് നൽകി.
തുടർന്ന് ഡി.ആർ.എ അപലേറ്റ് ട്രൈബ്യൂണലിൽ അപ്പീലിന് പോയെങ്കിലും അവിടെയും അദാനിക്ക് ക്ലീൻ ചിറ്റ് കിട്ടി. ഡി.ആർ.ഐ സുപ്രീംകോടതിയിൽ പോയപ്പോൾ താഴെ രണ്ട് അതോറിറ്റികളും ക്ലീൻ ചിറ്റ് കൊടുത്ത കാര്യത്തിൽ തങ്ങൾക്കൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് സുപ്രീംകോടതിയും തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.