Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകൂട്ടിയതിന്‍റെ ഒരംശം...

കൂട്ടിയതിന്‍റെ ഒരംശം കുറച്ചു! ഗ്യാസിന്​ ഒരു വർഷം കൂട്ടിയത്​ 750 രൂപ, ഇന്ന്​ 100 കുറച്ചു

text_fields
bookmark_border
കൂട്ടിയതിന്‍റെ ഒരംശം കുറച്ചു! ഗ്യാസിന്​ ഒരു വർഷം കൂട്ടിയത്​ 750 രൂപ, ഇന്ന്​ 100 കുറച്ചു
cancel

ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിന്​ ഉപയോഗിക്കുന്ന എൽ.പി.ജി സിലിണ്ടറിന്‍റെ വില കുറച്ച്​ പൊതുമേഖല എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരം വരുന്ന എൽ.പി.ജി സിലിണ്ടറിന്‍റെ വിലയിൽ 102.50 രൂപയുടെ കുറവാണ്​ വരുത്തിയത്​. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടിറിന്‍റെ വില 1998.50 രൂപയായി കുറഞ്ഞു.

ഒരു വർഷത്തിനിടെ 750 രൂപയോളം എൽ.പി.ജി സിലിണ്ടറിന്​ വർധിപ്പിച്ച ശേഷമാണ്​ വില കുറച്ചിരിക്കുന്നത്​. കഴിഞ്ഞ വർഷം ജനുവരി ഒന്നിന്​ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻെറ വില ഡൽഹിയിൽ 1349 രൂപയും, കൊൽക്കത്തയിൽ 1410 രൂപയും, ചെന്നൈയിൽ 1463.50 രൂപയുമായിരുന്നു.

ഏറ്റവുമൊടുവിൽ ഡിസംബർ ഒന്നിന്​ വാണിജ്യ സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ വില 2101 രൂപയായി ഉയർന്നു. രണ്ടാമത്തെ ഏറ്റവും ഉയർന്ന എൽ.പി.ജി വിലയായിരുന്നു ഡിസംബറിൽ രേഖപ്പെടുത്തിയത്​.

അതേസമയം ഗാർഹിക ആവശ്യത്തിന്​ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം, 5 കിലോ ഗ്രാം, 10 കിലോ ഗ്രാം സിലിണ്ടറുകളുടെ വില എണ്ണ കമ്പനികൾ കുറച്ചിട്ടില്ല. നവംബറിലും വാണിജ്യാവശ്യത്തിന്​ ഉപയോഗിക്കുന്ന സിലിണ്ടറിന്‍റെ വില 266 രൂപ കൂട്ടിയിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ്​ രാജ്യത്തെ എൽ.പി.ജി വിലയിൽ കമ്പനികൾ മാറ്റം വരുത്തുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG Cylinder
News Summary - Commercial LPG cylinder prices slashed by ₹102.50
Next Story