അദാനി വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗൗതം അദാനിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. അദാനി ഗ്രൂപ്പിൽ വൻ നിക്ഷേപമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങൾക്കെതിരെ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് നടപടിയിൽ വ്യക്തത വേണമെന്നാണ് കോൺഗ്രസ് ആവശ്യം. കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിൽ 95 ശതമാനം നിക്ഷേപം നടത്തിയ നാല് വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അൽബുല ഇൻവെസ് റ്റ്മെൻ റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് പഴയ ഓഹരികൾ വിൽക്കാനോ പുതിയത് വാങ്ങാനോ സാധിക്കില്ല. മൊറീഷ്യസ് ആസ്ഥാനമായി രജിസ് റ്റർ ചെയ്ത മൂന്നു സ്ഥാപനങ്ങൾക്കും ഒരേ വിലാസമാണെന്നും ഇവക്ക് വെബ്സൈറ്റുകളില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു.
അതേസമയം, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. നാഷണൽ സെക്യൂരിസിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് വിലക്കേർപ്പെടുത്തിയില്ലെന്ന് തങ്ങളെ അറിയിച്ചുവെന്നാണ് അദാനി ഗ്രൂപ്പിെൻറ വാദം. ഇക്കാര്യം എൻ.എസ്.ഡി.എൽ സ്ഥിരീകരിച്ചുവെന്ന വാർത്തയും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.