കോർപ്പറേറ്റ് നികുതി കുറച്ചതിലെ നഷ്ടം 1.45 ലക്ഷം കോടി; ഇന്ധനനികുതി ഏറ്റവും ഉയരത്തിൽ
text_fields
ന്യൂഡൽഹി: സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യൻ ജനത ഇപ്പോൾ നേരിടുന്നത്. രാജ്യത്തിെൻറ സമീപകാല ചരിത്രത്തിലൊന്നും കാണാത്ത കോവിഡെന്ന മഹാമാരി വലിയ ആഘാതമാണ് സമ്പദ്വ്യവസ്ഥക്കും ജനങ്ങൾക്കും സൃഷ്ടിച്ചത്. എന്നാൽ, കോവിഡുകാലത്തും ജനങ്ങളെ പിഴിയുന്നതിൽ നിന്ന് സർക്കാർ പിന്മാറുന്നില്ലെന്നതാണ് യാഥാർഥ്യം.
ജനങ്ങളുടെ നിത്യജീവിതത്തെ ദുഃസഹമാക്കുന്ന പ്രഖ്യാപനങ്ങളാണ് മോദി സർക്കാറിൽ നിന്നും ഉണ്ടാവുന്നത്. രണ്ട് തവണയായി 100 രൂപയാണ് ഗ്യാസിന് ഡിസംബറിൽ മാത്രം വർധിപ്പിച്ചത്. ഇന്ധനവില ദിവസവും കൂട്ടുന്നുണ്ട്. പക്ഷേ ജനങ്ങളെ ഇങ്ങനെ പിഴിയുേമ്പാഴും കോർപ്പറേറ്റുകൾക്ക് 2019ൽ നൽകിയ നികുതി ഇളവ് പിൻവലിക്കാൻ ഇനിയും കേന്ദ്രസർക്കാർ തയാറായിട്ടില്ല.
2019ലാണ് കോർപ്പറേറ്റ് നികുതി കുറച്ചുള്ള പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് കുറച്ചത്. സെസും സർചാർജും ചേരുേമ്പാൾ നികുതി 25.17 ശതമാനമാവും. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്നും 15 ശതമാനമായും കുറച്ചു. നികുതി കുറച്ചതിലൂടെ 1.45 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കിയിരുന്നത്.
എന്നാൽ, ഇന്ത്യയിൽ കോവിഡിനെ തുടർന്ന് വലിയ രീതിയിൽ സർക്കാറിന് നികുതി നഷ്ടം ഉണ്ടാവുേമ്പാഴും കോർപ്പറേറ്റ് നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. രാജ്യത്തെ എണ്ണവില ഉയർന്ന് നിൽക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതിയാണ്. കോർപ്പറേറ്റ് നികുതി ഉയർത്തി പകരം ഇന്ധനികുതി കുറക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പക്ഷേ നികുതി കുറച്ചാൽ മാത്രമേ കോർപ്പറേറ്റുകൾ നിക്ഷേപം നടത്തു എന്ന് വിശ്വസിക്കുക്കുന്നവർ രാജ്യം ഭരിക്കുേമ്പാൾ ഇതിനുമപ്പുറം ഒന്നും പ്രതീക്ഷിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.