Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡ്​: ഇന്ത്യയിലെ...

കോവിഡ്​: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകും; രണ്ടാം തരംഗം സ്ഥിതി അതീവ ഗുരുതരമാക്കും

text_fields
bookmark_border
കോവിഡ്​: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകും; രണ്ടാം തരംഗം സ്ഥിതി അതീവ ഗുരുതരമാക്കും
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയുടെ വരവ്​ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന്​ പഠനം. പ്യു റിസേർച്ച്​ സെന്‍റർ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. കോവിഡ്​ ജനങ്ങളുടെ തൊഴിലും ജീവിത മാർഗവും നഷ്​ടപ്പെടുത്തിയെന്ന്​ പഠനത്തിൽ പറയുന്നു.

ലോകബാങ്കിന്‍റെ സമ്പദ്​വ്യവസ്ഥയുടെ വളർച്ചയെ സംബന്ധിച്ച പ്രവചനത്തിനനുസരിച്ചാണ്​ ​പഠനം നടത്തിയത്​. ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്‍റെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്​. ഏതാണ്ട്​ എല്ലാ വ്യവസായങ്ങളേയും കഴിഞ്ഞ വർഷത്തെ കോവിഡ്​ രോഗം ബാധിച്ചു. സമ്പദ്​വ്യവസ്ഥയുടെ എല്ലാ സെക്​ടറുകളിലും തൊഴിൽ നഷ്​ടമുണ്ടാ​െയന്നും പ്യു റിസേർച്ച്​ പറയുന്നു.

പ്രതിദിനം 150 രൂപ പോലും വരുമാനമില്ലാത്ത ദാരിദ്ര്യ രേഖക്ക്​ താഴെയുള്ളവരുടെ എണ്ണം ആറ്​ കോടിയിൽ നിന്ന്​ 13.4 കോടിയായി വർധിക്കുമെന്നാണ്​ പഠനം. അതേസമയം, കോവിഡിന്‍റെ രണ്ടാം തരംഗം കൂടി ഉണ്ടാവുന്നതോടെ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധി​യിലേക്ക്​ നീങ്ങുമെന്നാണ്​ റേറ്റിങ്​ ഏജൻസിയായ നൗമുറയുടെ പഠനത്തിൽ വ്യക്​തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poverty​Covid 19
News Summary - Covid-19: Poverty doubled in India in 2020. Will second wave make it worse?
Next Story