കോവിഡ് വ്യാപനം: ബാങ്കുകളിൽ സ്ഥിതി രൂക്ഷം
text_fieldsതൃശൂർ: അതിരൂക്ഷമായ കോവിഡ് വ്യാപനം സംസ്ഥാനത്തെ ബാങ്കുകളെ സാരമായി ബാധിച്ചു തുടങ്ങി. കോവിഡ് ബാധിക്കുന്ന ജീവനക്കാരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. കൗണ്ടറുകളിൽ ജീവനക്കാർക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എസ്.ബി.ഐ ഉൾപ്പെടെ പല ബാങ്കുകളും അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളിൽനിന്നുള്ളവരെ ശാഖകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മാറ്റുന്നുണ്ട്. അവരിൽ പലർക്കും കോവിഡ് ബാധിക്കുന്നത് മറ്റൊരു തലവേദനയാണ്.
ബാങ്കുകളുടെ പ്രവർത്തന സമയത്തിലും ഉപഭോക്തൃ സേവനത്തിലും സർക്കാർ ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. കോവിഡിന്റെ ആദ്യ വ്യാപനം രൂക്ഷമായപ്പോൾ ബാങ്കുകളുടെ പ്രവൃത്തിദിനത്തിലും പ്രവർത്തന സമയത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമാന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത കാലത്തേക്ക് ഇത്തരം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാനതല ബാങ്കിങ് സമിതിക്കും നിവേദനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.