കഴിഞ്ഞ വർഷം കണ്ടെത്തിയത് 35,000 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; 426 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം 35,000 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് ജി.എസ്.ടി ഇന്‍റലിജൻസ് ഇക്കാലയളവിൽ 8,000ത്തോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്നും പരോക്ഷ നികുതി വകുപ്പിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ കൃത്രിമം നടത്തിയാണ് സാധാരണയായി ജി.എസ്.ടിയിൽ തട്ടിപ്പ് നടത്തുകയെന്നും കേന്ദ്ര പരോക്ഷ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യാജ ബില്ലുകളുണ്ടാക്കിയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജി.എസ്.ടി സമ്പ്രദായം നിലവിൽ വന്നത് മുതൽ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 426 പേർ അറസ്റ്റിലായിരുന്നു. ഇതിൽ 14 പേർ പ്രൊഫഷണലുകളാണ്. ചാർേട്ടർഡ് അക്കൗണ്ടുമാർ, അഭിഭാഷകർ, ഡയറക്ടർമാർ എന്നിവരെല്ലാം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 2020 നവംബർ ഒമ്പതിന് വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കണ്ടെത്താൻ പ്രത്യേക പരിശോധനകൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് പരിശോധനകളിൽ വേഗം കുറഞ്ഞുവെന്നും നികുതി വകുപ്പ് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.