ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. കാർഡുകളിലെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനമാണ് ആർ.ബി.ഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ കരട് സർക്കുലർ ജൂലൈ അഞ്ചിന് ആർ.ബി.ഐ പുറത്തിറക്കി.
ഉപഭോക്താക്കൾ കാർഡിന്റെ നെറ്റ്‍വർക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കാനുള്ള അനുമതി കാർഡ് പുറത്തിറക്കുന്ന ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നൽകണമെന്നാണ് ആർ.ബി.ഐ നിർദേശിക്കുന്നത്. നിലവിൽ അഞ്ച് കമ്പനികളാണ് ഇന്ത്യയിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരായി പ്രവർത്തിക്കുന്നത്. അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് കോർപ്പറേഷൻ, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ, മാസ്റ്റർ കാർഡ് ഏഷ്യ-പസഫിക്, നാഷണൽ പേയ്മെന്റ് കോർപറേഷൻ, വിസ എന്നിവയാണ് സേവനം നൽകുന്ന കമ്പനികൾ.
ഉപഭോക്താക്കൾ നെറ്റ്‍വർക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് തടസം നിൽക്കുന്ന രീതിയിൽ ധനകാര്യ സ്ഥാപനങ്ങൾ കരാറുകളിൽ ഏർപ്പെടരുതെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ എടുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴുമാണ് നെറ്റ്‍വർക്ക് പ്രൈാവൈഡറെ മാറ്റാൻ അധികാരമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.