അദാനി പോർട്ടിന്റെ ഓഡിറ്റർ സ്ഥാനമൊഴിഞ്ഞ് ഡിലോയിറ്റ്
text_fieldsഅദാനി പോർട്ടിന്റെ ഓഡിറ്റർ സ്ഥാനമൊഴിഞ്ഞ് ഡിലോയിറ്റ്. അദാനി പോർട്ടിന്റെ ചില ഇടപാടുകളിൽ സംശയമുന്നയിച്ചാണ് ഡിലോയിറ്റിന്റെ പിന്മാറൽ. കഴിഞ്ഞ ആറ് വർഷമായി ഡിലോയിറ്റാണ് അദാനി പോർട്ടിന്റെ ഓഡിറ്റ് നടത്തുന്നത്. എം.എസ്.കെ.എ&അസോസിയേറ്റ്സാണ് കമ്പനിയുടെ പുതിയ ഓഡിറ്റർമാർ.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന കോൺട്രാക്ടറുമായുള്ള അദാനിയുടെ ഇടപാടിൽ ഉൾപ്പടെ സംശയം ഉന്നയിച്ചാണ് ഡിലോയിറ്റിന്റെ പിന്മാറ്റം. അദാനി പോർട്സിന്റെ മൂന്ന് ഇടപാടുകളിലാണ് ഡിലോയിറ്റിന് സംശയം. ഈ ഇടപാടുകൾ അദാനി ഗ്രൂപ്പുമായി വ്യാവസായിക ബന്ധമുള്ളവരുമായിട്ടല്ലെന്നാണ് ഡിലോയിറ്റ് വ്യക്തമാക്കുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഡിലോയിറ്റ് പറയുന്നു. ഇതിനാൽ പൂർണമല്ലെന്ന ഓഡിറ്റ് റിപ്പോർട്ടാണ് അദാനി പോർട്സിന് ഡിലോയിറ്റ് നൽകിയിട്ടുള്ളത്.
ബൈജൂസിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഡിലോയിറ്റ് പിൻമാറുന്നത്. ബൈജൂസിനെ പോലെ പുതിയ സാഹചര്യം അദാനി ഗ്രൂപ്പിന്‍റെ ധനകാര്യ മാനേജ്മെന്‍റിനെ കുറിച്ചുള്ള പ്രതിഛായയ്ക്ക് തിരിച്ചടിയാവും. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ അദാനി പോർട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദാനി പോർട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. ഇത് ഇരു കമ്പനികളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.