ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദനം ഇടിയുന്നു; പ്രകൃതിവാതകവും താഴേക്ക്
text_fieldsന്യൂഡൽഹി: ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ആഗസ്റ്റ് മാസത്തിൽ ഇടിവ്. 6.3 ശതമാനത്തിൻെറ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രകൃതി വാതകത്തിൻെറ ഉൽപാദനം 9.5 ശതമാനവും ഇടിഞ്ഞു.
സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുള്ള എണ്ണപാടങ്ങളിൽ നിന്നുള്ള ഉൽപാദനം 17.5 ശതമാനമാണ് കുറഞ്ഞത്. ഓയിൽ ഇന്ത്യയുടെ ഉൽപാദനം 11.4 ശതമാനം ഇടിഞ്ഞപ്പോൾ ഒ.എൻ.ജി.സിയിൽ കാര്യമായ ഉൽപാദനമുണ്ടായില്ല.
രാജ്യത്ത് പുതിയ എണ്ണപ്പാടങ്ങളിൽ ഉൽപാദനം തുടങ്ങാത്തതും പഴയതിൽ ഉൽപാദനം കുറഞ്ഞതുമാണ് ആകെ ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 6.1 ശതമാനത്തിൻെറ ഇടിവ് ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
9.5 ശതമാനത്തിൻെറ ഉൽപാദന ഇടിവാണ് പ്രകൃതി വാതകത്തിലുണ്ടായത്. ഉൽപാദനം ഇടിഞ്ഞതോടെ രാജ്യത്തെ ആഗസ്റ്റിലെ പ്രകൃതിവാതക ഇറക്കുമതി 5.4 ശതമാനം കൂടി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.