കോവിഡിെൻറ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പൊരുതുന്നുവെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പൊരുതുകയാണെന്ന് ആർ.ബി.ഐ. കഴിഞ്ഞ ദിവസം പുറത്തറിക്കിയ ബുള്ളറ്റിനിലാണ് ആർ.ബി.ഐ പരാമർശം. ചില സംസ്ഥാനങ്ങളിൽ കോവിഡിെൻറ രണ്ടാം വരവിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പണപ്പെരുപ്പത്തിന് കാരണമാവുമോയെന്ന ആശങ്കയും ആർ.ബി.ഐ പങ്കുവെക്കുന്നുണ്ട്.
കോർപ്പറേറ്റ് മേഖലയിൽ നിന്ന് വരുന്ന നാലാംപാദ ലാഭഫലങ്ങൾ, വൈദ്യുത ഉപയോഗം എന്നീ സൂചകങ്ങളെ മുൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന് പറയാനാകുമെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. ബാങ്കിങ് മേഖലക്ക് ആവശ്യമായ പണം ബോണ്ട് മാർക്കറ്റിന് നൽകാനാവും. 12.6 ട്രില്യൺ രൂപ വിപണിയിൽ നിന്ന് കടമെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് തടസങ്ങളുണ്ടാവില്ലെന്നും ആർ.ബി.ഐ പ്രവചിക്കുന്നു.
എന്നാൽ, ദീർഘകാലത്തേക്ക് പണനയത്തിൽ ഉദാരമായ സമീപനം സ്വീകരിക്കാനാവില്ല. അത് വൈകാതെ കർശനമാക്കേണ്ടി വരുമെന്നും ആർ.ബി.ഐ മുന്നറിയിപ്പ് നൽകുന്നു. കോവിഡിെൻറ രണ്ടാം തരംഗം അതിരൂക്ഷമായി രാജ്യത്ത് തുടരുേമ്പാഴും സമ്പദ്വ്യവസ്ഥയെ മുൻനിർത്തിയാണ് ലോക്ഡൗൺ പ്രഖ്യാപിക്കാത്തതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി നിർമല സീതാരാമനും ഇക്കാര്യം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.