ജനങ്ങൾക്ക് ആശ്വസിക്കാം; ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന് ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന് ധനമന്ത്രാലയം. കോവിഡ് രണ്ടാം തരംഗത്തിന്‍റെ തിരിച്ചടിയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുകയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ധനകാര്യ പാക്കേജുകൾ, ധനനയം, വാക്സിനേഷൻ എന്നിവയാണ് സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു.
അതിവേഗത്തിലുള്ള വാക്സിനേഷനും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന് സഹായകമാവുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ സംബന്ധിക്കുന്ന പ്രതിമാസ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്.
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 23,123 കോടിയുടെ പാക്കേജ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പാക്കേജിൽ ഊന്നൽ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.