Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightബിറ്റ്​കോയിൻ സിറ്റി...

ബിറ്റ്​കോയിൻ സിറ്റി സ്ഥാപിക്കാനൊരുങ്ങി എൽ സാൽവദോർ

text_fields
bookmark_border
ബിറ്റ്​കോയിൻ സിറ്റി സ്ഥാപിക്കാനൊരുങ്ങി എൽ സാൽവദോർ
cancel

സാൻ സാൽവദോർ: ലോകത്തെ ആദ്യത്തെ ബിറ്റ്​കോയിൻ സിറ്റി സ്ഥാപിക്കാനൊരുങ്ങി എൽ സാൽവദോർ. ബിറ്റ്​കോയിൻ ബോണ്ടുകളിൽ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്‍റെ നിർമാണം നടത്തുക. പ്രസിഡന്‍റ്​ നയീബ്​ ബുക്ക്​ലെയാണ്​ ഇക്കാര്യം അറിയിച്ചത്​. ബിറ്റ്​കോയിനുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയാക്കാനും എൽ സാൽവദോറിന്​ പദ്ധതിയുണ്ട്​.

രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്താവും ബിറ്റ്​കോയിൻ സിറ്റി സ്ഥാപിക്കുക. ഇവിടേക്കുള്ള ഊർജ വിതരണം അഗ്​നിപർവതത്തിൽ നിന്നാവും​ നടത്തുക. വാറ്റ്​ നികുതിയല്ലാതെ മറ്റൊന്നും ഇവിടെ നിന്ന്​ ചുമത്തില്ലെന്നും എൽ സാൽവദോർ പ്രസിഡന്‍റ്​ പറഞ്ഞു. 2022ൽ ഇതിനുള്ള ഫണ്ട്​ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ബില്യൺ ഡോളർ ബിറ്റ്​കോയിൻ ബോണ്ടുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ ബ്ലോക്ക്​ചെയിൻ ടെക്​നോളജി പ്രൊവൈഡർ ബ്ലോക്ക്​സ്​ട്രീമിന്‍റെ ചീഫ്​ സ്​ട്രാറ്റജി ഓഫീസർ ബുക്​ലെ സാംസൺ പറഞ്ഞു. ബിറ്റ്​കോയിൻ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ്​ എൽ സാൽവദോർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoin
News Summary - El Salvador Plans First 'Bitcoin City', Backed by Bitcoin Bonds
Next Story