Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപി.എഫിൽ നിന്ന്​...

പി.എഫിൽ നിന്ന്​ എളുപ്പത്തിൽ പണം പിൻവലിക്കാം; മാറ്റത്തിനൊരുങ്ങി ഇ.പി.എഫ്​.ഒ

text_fields
bookmark_border
പി.എഫിൽ നിന്ന്​ എളുപ്പത്തിൽ പണം പിൻവലിക്കാം; മാറ്റത്തിനൊരുങ്ങി ഇ.പി.എഫ്​.ഒ
cancel

ന്യൂഡൽഹി: കോവിഡിതര ക്ലൈമുകളും വേഗത്തിൽ തീർപ്പാക്കാനൊരുങ്ങി ഇ.പി.എഫ്​.ഒ. നേരത്തെ കോവിഡുമായി ബന്ധപ്പെട്ട്​ പണം പിൻവലിക്കാനുള്ള പ്രത്യേക അവസരം ഇ.പി.എഫ്​.ഒ നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ പണം എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ഇ.പി.എഫ്​.ഒയിൽ വരുന്ന എല്ലാതരം അപേക്ഷകളും ഇത്തരത്തിൽ അതിവേഗത്തിൽ തീർപ്പാക്കാനാണ്​ ഒരുങ്ങുന്നത്​.

ഇതി​െൻറ ഭാഗമായി ഓ​ട്ടോമാറ്റിക്​ സെറ്റിൽമെൻറ്​ എല്ലാതരം ക്ലെയിമുകൾക്കും വ്യാപിപ്പിക്കും. ഇതുപ്രകാരം അപേക്ഷക​െൻറ കെ.വൈ.എസി ഇ.പി.എഫ്​.ഒ ഡാറ്റാബേസുമായി ഒത്തുനോക്കി ക്ലെയിമുകൾ​ അതിവേഗത്തിൽ തീർപ്പാക്കും. ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന പ്രക്രിയ ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ മണിക്കൂറുകൾക്കകം തീർക്കാനാകുമെന്നാണ്​ ഇ.പി.എഫ്​.ഒ ഉദ്യോഗസ്ഥർ പറയുന്നത്​.

കോവിഡ്​ ദുരിതകാലത്ത്​ പണം പിൻവലിക്കാൻ ഇ.പി.എഫ്​.ഒ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരുന്നു. ഇ.പി.എഫ്​.ഒയിലുള്ള ഫണ്ടി​െൻറ 75 ശതമാനമോ അല്ലെങ്കിൽ മൂന്ന്​ മാസ​ത്തെ അടിസ്ഥാന ശമ്പളമോ ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക്​ പിൻവലിക്കാൻ സാധിക്കും. ഒറ്റതവണയായാണ്​ പണം പിൻവലിക്കാൻ സാധിക്കുക. ഇത്​ പിന്നീട്​ തിരിച്ചടക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfo
News Summary - EPFO is planning automatic settlement of non-Covid claims
Next Story