മാന്ദ്യപേടിക്കിടെ വീണ്ടും പലിശനിരക്ക് ഉയർത്തി യു.എസ്
text_fieldsവാഷിങ്ടൺ: തുടർച്ചയായ രണ്ടാം തവണയും പലിശനിരക്കുകൾ ഉയർത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പലിശനിരക്കിൽ മുക്കാൽ ശതമാനത്തിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി പണപ്പെരുപ്പം കുതിക്കുന്നതിനിടയിലാണ് പലിശനിരക്ക് ഉയർത്തി ഒരിക്കൽ കൂടി യു.എസ് കേന്ദ്രബാങ്കിന്റെ രക്ഷാപ്രവർത്തനം.
2018ന് ശേഷം വായ്പകൾക്കുള്ള പലിശനിരക്കിൽ യു.എസ് 2.25 ശതമാനം മുതൽ 2.5 ശതമാനം വരെ വർധന വരുത്തിയിരുന്നു. പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് എത്തിയതോടെയാണ് പലിശനിരക്ക് ഉയർത്താൻ യു.എസ് കേന്ദ്രബാങ്ക് വീണ്ടും നിർബന്ധിതമായത്. 41 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ് യു.എസിലെ പണപ്പെരുപ്പം. കേന്ദ്രബാങ്ക് നടപടിയോടെ യു.എസിലെ വിവിധ വായ്പകളുടെ പലിശനിരക്കും ഉയരും. സമ്പദ്‍വ്യവസ്ഥയിൽ തകർച്ചയുണ്ടാവുമ്പോഴും വായ്പകൾ നിയന്ത്രിക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനം മാന്ദ്യമുണ്ടാക്കുമോയെന്നും ആശങ്കയുണ്ട്. സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന ആശങ്ക യു.എസിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നേരത്തെ വായ്പ പലിശനിരക്കുകൾ ഉയർത്തിയതിന് ആനുപാതികമായി യു.എസിൽ വായ്പ പലിശയും ഉയർന്നിരുന്നു. തുടർന്ന് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും തിരിച്ചടിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.