ജൂലൈയിൽ മാത്രം 50 ലക്ഷം തൊഴിൽ നഷ്ടം; സാമ്പത്തിക തകർച്ചയുടെ ആഴം വ്യക്തമാക്കി കണക്കുകൾ
text_fieldsന്യൂഡൽഹി: ജൂലൈയിൽ മാത്രം 50 ലക്ഷം പ്രതിമാസ ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായെന്ന് കണക്കുകൾ. സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയെന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിമാസ ശമ്പളർക്കാർക്കിടയിലെ തൊഴിൽ നഷ്ടം ആശങ്കയുണ്ടാക്കുന്നതാണെന്നും പഠനത്തിൽ പറയുന്നു.
സി.എം.ഐ.ഇയുടെ കണക്കുകളനുസരിച്ച് ഏപ്രിലിൽ 17.7 മില്യൺ മാസശമ്പളക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ജൂണിൽ 0.1 മില്യണും തൊഴിലില്ലാതായി. ഇതിൽ 3.9 മില്യൺ തൊഴിലുകൾ ജൂണിൽ തിരിച്ചുവന്നു. എന്നാൽ, ജൂലൈയിൽ അഞ്ച് മില്യൺ ആളുകളുടെ ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതുവരെ 18.9 മില്യൺ പേർക്കാണ് തൊഴിൽനഷ്ടമായത്. എന്നാൽ, ഈ മേഖലയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിൻെറ തോത് മന്ദഗതിയിലാണെന്നത് പ്രശ്നം ഗുരുതരമാക്കുന്നുണ്ട്. ലോക്ഡൗണിനെ തുടർന്ന് 121.5 മില്യൺ പേർക്ക് ഏപ്രിലിൽ തൊഴിൽ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ പല മേഖലകളിലേയും തൊഴിലുകൾ പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും പഴയ രീതിയിലേക്ക് പല മേഖലകളും എത്തിയിട്ടില്ലെന്നതിൻെറ സൂചനയാണ് സെൻറർ മോണറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ പഠനഫലം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.