പണപ്പെരുപ്പം പിടിച്ച് നിർത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ധനമന്ത്രി
text_fieldsന്യൂഡൽഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പിടിച്ച് നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. റിസർവ് ബാങ്ക് ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം എത്തിക്കാൻകഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്നതിൽ സാമ്പത്തിക വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അവശ്യവസ്തുക്കളുടെ വിലയേയും അവയുടെ വിതരണത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വൈകാതെ പണപ്പെരുപ്പം സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. പുതിയ ആദായ നികുതി പോർട്ടലിന്‍റെ പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂെലെയിൽ ഉയർന്നിരുന്നു. 5.59 ശതമാനമായിരുന്നു ജൂലൈയിലെ പണപ്പെരുപ്പം. ഇത് നാല് ശതമാനത്തിൽ നിർത്താനായിരുന്നു ആർ.ബി.ഐ ലക്ഷ്യം. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.