ഫ്രാൻസിനേയും ബ്രിട്ടനേയും മറികടക്കും; ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും
text_fieldsന്യൂഡൽഹി: ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം. ബ്രിട്ടീഷ് കൺസൾട്ടൻസി സ്ഥാപനമായ സെബറാണ് പഠനം നടത്തിയത്. 2022ൽ ഇന്ത്യ ഫ്രാൻസിനെ മറികടക്കും. 2023ൽ ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.
2030ൽ ചൈന യു.എസിനെ മറികടന്ന് ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. നേരത്തെ പ്രവചിച്ചതിലും വൈകിയായിരിക്കും ചൈന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയെന്നും സെബർ വ്യക്തമാക്കുന്നു. 2033ഓടെ ജപ്പാൻ ജർമ്മനിയെ മറികടക്കും. 2036ഓടെ റഷ്യൻ സമ്പദ്വ്യവസ്ഥയിലും മുന്നേറ്റമുണ്ടാകും. 2034ൽ ഇന്തോനേഷ്യ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് കുതിക്കുമെന്നും പ്രവചനമുണ്ട്.
പണപ്പെരുപ്പമാണ് നിലവിൽ ലോകരാജ്യങ്ങൾ നേരിടുന്ന പ്രധാനവെല്ലുവിളി. അതിനെ കൃത്യമായി നേരിട്ടില്ലെങ്കിൽ സാമ്പത്തികമാന്ദ്യം പല സമ്പദ്വ്യവസ്ഥകളേയും കാത്തിരിക്കുന്നുണ്ടെന്നും സെബർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.