Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചൈനയിൽ നിന്നുള്ള...

ചൈനയിൽ നിന്നുള്ള വിദേശനിക്ഷേപത്തിന്​ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
ചൈനയിൽ നിന്നുള്ള വിദേശനിക്ഷേപത്തിന്​ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: ചൈന ഉൾപ്പടെ അയൽ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്​ കർശന നിയന്ത്രണവുമായി കേ​ന്ദ്രസർക്കാർ. ചൈനയിൽ നിന്നുള്ള ചെറുതും വലുതുമായ എല്ലാ വിദേശനിക്ഷേപങ്ങൾക്കും ഇനി കേന്ദ്രസർക്കാറി​െൻറ മുൻകൂർ അനുമതി വേണം.

ഏപ്രിലിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള വിദേശനിക്ഷേപങ്ങൾക്ക്​ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ തീമാനിച്ചിരുന്നു. കേന്ദ്ര അനുമതി ആവശ്യമില്ലാത്ത നിക്ഷേപങ്ങളുടെ പരിധി 10 ശതമാനമായോ 25 ശതമാനമായോ കുറക്കാനായിരുന്നു നീക്കം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല.

എന്നാൽ, ആറ്​ മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിൽ സർക്കാർ അനുമതി വാ​ങ്ങേണ്ട നിക്ഷേപങ്ങളുടെ ഉയർന്ന പരിധിയും താഴ്​ന്ന പരിധിയും നിശ്​ചയിക്കേണ്ടെന്നാണ്​ കേന്ദ്രസർക്കാർ തീരുമാനം. അയൽ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാറി​െൻറ മുൻകൂർ അനുമതി വാങ്ങണം. സിംഗപ്പൂർ, മൗറിഷ്യസ്​ തുടങ്ങിയ രാജ്യങ്ങൾ വഴി ചൈനീസ്​ നിക്ഷേപം എത്താതിരിക്കാനാണ്​ ചൈനക്ക്​ പുറമേ മറ്റ്​ അയൽ രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്​. പേടിഎം, സോമാറ്റോ, ബിഗ്​ബാസ്​കറ്റ്​ തുടങ്ങി പല ഇന്ത്യൻ കമ്പനികൾക്കും ചൈനീസ്​ നിക്ഷേപമുണ്ട്​. ഇതുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകൾ കേന്ദ്രസർക്കാറി​െൻറ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaFDI in india
News Summary - Foreign direct investment proposals with even the smallest Chinese holding will need government nod
Next Story